Asianet News MalayalamAsianet News Malayalam

കെയുവി 100 എന്‍എക്‌സ്ടി ബിഎസ് 6 എത്തി

മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കും വിധത്തില്‍ പരിഷ്‌കരിച്ചു. 

BS 6 Mahindra KUV100 NXT launched in India
Author
Mumbai, First Published Apr 22, 2020, 9:14 PM IST

മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കും വിധത്തില്‍ പരിഷ്‌കരിച്ചു. വാഹനത്തിന്‍റെ ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി. പെട്രോള്‍ പവര്‍ട്രെയ്‌നില്‍ മാത്രമായിരിക്കും ഇനി കെയുവി 100 എന്‍എക്‌സ്ടി ലഭിക്കുന്നത്. 

ബിഎസ് 6 പാലിക്കുന്ന 1.2 ലിറ്റര്‍ എംഫാല്‍ക്കണ്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 82 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു.

കെ2 പ്ലസ്, കെ4 പ്ലസ്, കെ6 പ്ലസ്, കെ8 എന്നീ നാല് വേരിയന്റുകളില്‍ ലഭിക്കും. 5.54 ലക്ഷം മുതല്‍ 7.16 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. 5 സീറ്റ്, 6 സീറ്റ് ക്രമീകരണങ്ങളില്‍ തുടര്‍ന്നും ലഭിക്കും. ആറ് മോണോ ടോണ്‍ നിറങ്ങളിലും രണ്ട് ഡുവല്‍ ടോണ്‍ നിറങ്ങളിലും ലഭ്യമാണ്.

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് കാമറ, കീലെസ് എന്‍ട്രി, കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, 15 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ ബിഎസ് 6 മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടിയിലെ ഫീച്ചറുകളാണ്.

Follow Us:
Download App:
  • android
  • ios