Asianet News MalayalamAsianet News Malayalam

ഡൊമിനാര്‍ സഹോദരങ്ങളുടെ വില കൂട്ടി ബജാജ്

 രണ്ടു മോഡലുകളുടെയും വില കൂട്ടിയിരിക്കുകയാണ് ബജാജ്. 

BS6 Bajaj Dominar 400 price in India increased
Author
Mumbai, First Published Sep 9, 2020, 11:00 AM IST

2020 മാര്‍ച്ചിലാണ് ബജാജ് ഡൊമിന്ര‍ 250 വിപണിയില്‍ എത്തിച്ചത്. ഏപ്രിലില്‍ ഡൊമിനര്‍ 400ന്റെ ബിഎസ്6 പതിപ്പും എത്തിച്ചു. ഇപ്പോള്‍ രണ്ടു മോഡലുകളുടെയും വില കൂട്ടിയിരിക്കുകയാണ് ബജാജ്. 

ഏപ്രിൽ വില്പനക്കെത്തുമ്പോൾ ഡോമിനാർ 400-ന് 1,91,751 രൂപയായിരുന്നു എക്‌സ്-ഷോറൂം വില. എന്നാലിപ്പോൾ 1,96,258 രൂപയായി വില വർദ്ധിച്ചു. അതായത് 4,500 രൂപ വരെയാണ് ഡോമിനാർ 400-ന്റെ വില വർദ്ധിച്ചത്. പ്രീമിയം ക്രൂയ്സർ മോഡൽ ആയ ഡോമിനാർ 400-നിൽ മറ്റു മാറ്റങ്ങളൊന്നും ബജാജ് വരുത്തിയിട്ടില്ല. 39 ബിഎച്ച്പി പവറും 35 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 373.2 സിസി എൻജിൻ ആണ് ഡോമിനാർ 400-ന്. ഒറോറ ഗ്രീൻ, വൈൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ബജാജ് ഡോമിനാർ 400 ബിഎസ്6 വില്പനക്കെത്തിയിരിക്കുന്നത്.

സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ അഞ്ച് രീതിയില്‍ ക്രമീകരിക്കാവുന്ന നൈട്രോക്‌സ് സസ്‌പെന്‍ഷനുള്ള മോണോഷോക്കും മുന്നില്‍ യുഎസ്ഡി ടെലിസ്‌കോപിക് സസ്‌പെന്‍ഷനുമാണുള്ളത്. എബിഎസ് സംവിധാനത്തിലുള്ള 320 എംഎം ഡിസ്‌ക് മുന്നിലും 230 എംഎം ഡിസ്‌ക് പിന്നിലും ബ്രേക്കിങ്ങ് ഒരുക്കും. 8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഡോമിനാറിന് പരമാവധി വേഗത മണിക്കൂറില്‍ 175 കിലോമീറ്ററാണ്. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ എന്നിവയാണ് നിരത്തില്‍ ഡോമിനാറിന്റെ മുഖ്യ എതിരാളികള്‍.

ഡൊമിനാർ 250-യുടെ വില ആദ്യമായാണ് ബജാജ് കൂട്ടുന്നത്. ലോഞ്ച് സമയത് ഡോമിനാർ 250-യ്ക്ക്  1.60 ലക്ഷം ആയിരുന്നു എക്‌സ്-ഷോറൂം വില. ഇപ്പോൾ 4,218 രൂപ കൂടി 1,64,218 ആണ് ഡോമിനാർ 250-യുടെ എക്സ്-ഷോറൂം വില. ബജാജ് ഓട്ടോയുടെ ഡൊമിനര്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ മോട്ടോര്‍സൈക്കിളാണ് ഡോമിനര്‍ 250.

ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകരിക്കുന്ന സ്‌പോര്‍ട്ട് ടൂറിംഗ് മെഷീനാണ് ബജാജ് ഡൊമിനര്‍ 250.  കെടിഎം 250 ഡ്യൂക്ക് ഉപയോഗിക്കുന്ന 248.8 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് ബജാജ് ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ബിഎസ് 6 പാലിക്കുന്ന ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 27 എച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 23.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കെടിഎം മോട്ടോര്‍സൈക്കിളില്‍ 30 എച്ച്പി, 24 എന്‍എം എന്നിങ്ങനെയാണ് പുറപ്പെടുവിക്കുന്നത്. ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിലെ എന്‍ജിനുമായി സ്ലിപ്പര്‍ ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. മണിക്കൂറില്‍ 132 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 10.5 സെക്കന്‍ഡ് മതി.

പെരിമീറ്റര്‍ ഫ്രെയിമിലാണ് ബജാജ് ഡോമിനര്‍ 250 നിര്‍മിച്ചിരിക്കുന്നത്. ഡോമിനര്‍ 400, ഡോമിനര്‍ 250 ബൈക്കുകള്‍ തമ്മില്‍ കാഴ്ച്ചയില്‍ ഏതാണ്ട് സമാനമാണ്.  ബോഡി പാനലുകള്‍ ഒന്നുതന്നെ. എല്‍ഇഡി ഹെഡ്‌ലൈറ്റിലും മാറ്റമില്ല. ഇന്ധന ടാങ്കിന് പുറത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത രണ്ടാമതൊരു ഡിസ്‌പ്ലേ നല്‍കിയിരിക്കുന്നു. സമയം, ഗിയര്‍ പൊസിഷന്‍, ട്രിപ്പ് വിവരങ്ങള്‍ എന്നിവ ഈ ഡിസ്‌പ്ലേയില്‍ അറിയാന്‍ കഴിയും. വലിയ, ചെറിയ ഡോമിനര്‍ ബൈക്കുകള്‍ 17 ഇഞ്ച് ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളില്‍ വീതി കുറഞ്ഞ ടയറുകള്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 100/80 ടയറും പിന്നില്‍ 130/70 ടയറുമാണ് സേവനമനുഷ്ഠിക്കുന്നത്. വലിയ ഡോമിനറില്‍ ഇത് യഥാക്രമം 110/70, 150/60 റേഡിയല്‍ ടയറുകളാണ്. ഇരട്ട ബാരല്‍ എക്‌സോസ്റ്റ് മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ട്ടി സ്വഭാവം വര്‍ധിപ്പിക്കുന്നു.

2016 ഡിസംബറിലാണ് ആദ്യ ഡൊമിനറിനെ ബജാജ് വിപണിയിലെത്തിക്കുന്നത്.

Follow Us:
Download App:
  • android
  • ios