ബജാജ് ഓട്ടോയുടെ ഫുള്ളി ഫെയേർഡ്  മോട്ടോർസൈക്കിൾ ആയ പള്‍സര്‍ ആർ എസ് 200 ബി എസ് 6നു  ഡ്യൂവൽ ചാനൽ എബിഎസ് നൽകി പരിഷ്‍കരിച്ചു. മുൻപത്തെ മോഡലിനു സിംഗിൾ ചാനൽ എബിഎസ് ആണ് കമ്പനി നൽകിയിരുന്നത്. 

നിലവിലെ മോഡലില്‍ നിന്നും ഡിസൈനിലോ ഫീച്ചേഴ്‌സിലോ  മറ്റു യാതൊരു മാറ്റങ്ങളും കമ്പനി ഈ വാഹനത്തിന് വരുത്തിയിട്ടില്ല. നിലവിലുള്ള അതെ എൽഇഡി ഡി  ആർ എൽ ഓട് കൂടിയ ഇരട്ട പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, എൽഇഡി ടൈൽ ലാമ്പുകൾ,  എൽഇഡി ഇൻഡിക്കേറ്റർ,  ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, സ്പ്ലിറ്റ് സീറ്റ് മുതലായവ അതേപടി നിലനിർത്തിയിട്ടുണ്ട്. 

ആറു സ്പീഡ് ഗിയർബോക്സ് കൂടിയ 199.5 സിസി സിംഗിൾ സിലിണ്ടർ ഫോർ വാൽവ് ഫ്യുവൽ ഇൻജക്ഷൻ ലിക്വിഡ് കൂൾഡ് എൻജിനാണ് ഈ വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. ഇത് ബി എസ് 6 നിലവാരത്തിലേക് ഉയർത്തി.  ബി എസ് 4 നിലവാരത്തിൽ നിന്നും ബി എസ് 6ലേക്ക് ഉയർത്തിയപ്പോൾ എൻജിൻ പവറിൽ ഒന്നും വ്യത്യാസം കമ്പനി വരുത്തിയിട്ടില്ല. മുൻപത്തെ പോലെ തന്നെ 24.1 ബി എച്ച് പി കരുത്തും 18.7 ന്യൂട്ടൻ മീറ്റർ ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. 

മുൻപിൽ 300എംഎം ഡിസ്കും പിന്നിൽ 230 എംഎം ഡിസ്കും  ആണ് കമ്പനി നൽകിയിരിക്കുന്നത്.  ഗ്രാഫൈറ്റ് ബ്ലാക്ക്,  റൈസിംഗ് റെഡ്, റൈസിംഗ് ബ്ലൂ എന്നീ മൂന്നു നിറങ്ങളിൽ ഈ വാഹനം ലഭ്യമാണ്. 1,44,966 രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില.