റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോഡലായ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലെത്തും. വാഹനം അടുത്ത മാസം അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ ബൈക്ക് വിൽപനയ്ക്കുമെത്തും. വാഹനത്തിന്‍റെ ബുക്കിങ് പല റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളും നേരത്തെ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 10,000 രൂപ ഈടാക്കിയാണ് പല ഡീലർഷിപ്പുകളിലും ബുക്കിങ് സ്വീകരിക്കുന്നത്. 

റോയൽ എൻഫീൽഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയ ബുള്ളറ്റ് 350-യുടെ കിക്ക്‌ സ്റ്റാർട്ട് വേർഷന് ഇപ്പോൾ 1.14 ലക്ഷവും, ഇലക്ട്രിക്ക് സ്റ്റാർട്ട് വേർഷന് 1.30 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ബിഎസ്6 പരിഷ്‌കാരങ്ങള്‍ക്കും ഫ്യുവൽ ഇഞ്ചക്ഷന്റെ കൂട്ടിച്ചേർക്കലിനും ശേഷം എത്തുന്ന ബുള്ളറ്റ് 350 മോഡലുകൾക്ക് ഏകദേശം 10,000 മുതൽ 12,000 രൂപ വരെ വില വർധനവിന് സാധ്യതയുണ്ട്. 

നിലവിലെ ബിഎസ്4 ബുള്ളറ്റ് 350-നെ ചലിപ്പിക്കുന്ന 346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് 2020 ബുള്ളറ്റ് 350യുടെയും ഹൃദയം. അതെ സമയം കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ എൻജിൻ പരിഷ്കരിച്ചിരിക്കുന്നത്. കൂടാതെ ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കർശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്സോസ്റ്റിൽ കാറ്റലിക് കൺവർട്ടറും ഇടംപിടിക്കുന്നുണ്ട്.  346 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിന് അടുത്തിടെ പുറത്തിറക്കിയ ക്ലാസിക് 350 ബിഎസ്-VI പതിപ്പിന്റേതു പോലെ ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനം ലഭിക്കും. പരിഷ്ക്കരിച്ച എഞ്ചിനിൽ 0.71 bhp യുടെ കുറവുണ്ടാകുമ്പോൾ ടോർഖ് ഔട്ട്പുട്ട് അതേപടി നിലനിർത്തും.  5-സ്പീഡ് ട്രാൻസ്മിഷൻ തന്നെയായിരിക്കും പുത്തൻ ബുള്ളറ്റ് 350-യിലും.

ബുള്ളറ്റ് 350 ബിഎസ്6 പുതിയ കളർ ഓപ്ഷനുകളിൽ റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇതിൽ ഇലക്ട്രിക്, കിക്ക് സ്റ്റാർട്ട് വകഭേദങ്ങൾ തന്നെ ഓഫർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കറുപ്പിൽ പൊതിഞ്ഞ എൻജിനും സൈക്കിൾ പാർട്ടുകളും പ്രതീക്ഷിയ്ക്കാം. അതെ സമയം, ബുള്ളറ്റ് 350-യുടെ സൈക്കിൾ പാർടികളിൽ മാറ്റമുണ്ടാവില്ല. ഫ്രെയിം, സസ്പെൻഷൻ, ബ്രേക്ക്, മറ്റ് ഘടകങ്ങൾ എന്നിവ ഇപ്പോൾ മാറ്റമില്ലാതെ തുടരും. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു. 280 mm ഫ്രണ്ട് ഡിസ്കും 153 mm റിയർ ഡ്രമ്മുമാണ് ബ്രേക്കിംഗ്. സിംഗിൾ-ചാനൽ എബിഎസ് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. 3.75 x 19 ടയറുകളാൽ പൊതിഞ്ഞ സ്‌പോക്ക്ഡ് വീലുകളിലാണ് മോട്ടോർസൈക്കിളിൽ ലഭ്യമാകുന്നത്.

റോയൽ എൻഫീൽഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയ ബുള്ളറ്റ് 350-യുടെ കിക്ക്‌ സ്റ്റാർട്ട് വേർഷന് ഇപ്പോൾ 1.14 ലക്ഷവും, ഇലക്ട്രിക്ക് സ്റ്റാർട്ട് വേർഷന് 1.30 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ബിഎസ്6 പരിഷ്‌കാരങ്ങള്‍ക്കും ഫ്യുവൽ ഇഞ്ചക്ഷന്റെ കൂട്ടിച്ചേർക്കലിനും ശേഷം എത്തുന്ന ബുള്ളറ്റ് 350 മോഡലുകൾക്ക് ഏകദേശം 10,000 മുതൽ 12,000 രൂപ വരെ വില വർധനവിന് സാധ്യതയുണ്ട്.