ഹീറോയുടെ ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്കായ സ്‌പ്ലെന്‍ഡര്‍ ഐ-സ്‍മാര്‍ട്ടിന്‍റെ വില കൂട്ടുന്നു. 2200 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. 59,600 രൂപ മുതല്‍ 67,300 രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ പുതിയ എക്‌സ്‌ഷോറൂം വില.

കൂടുതല്‍ സ്റ്റെബിലിറ്റി നല്‍കുന്ന പുതിയ ഡയമണ്ട് ഫ്രെയിമാണ് സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ടിന് അടിസ്ഥാനമൊരുക്കുന്നത്.  ബിഎസ്-6 നിലവാരത്തിലുള്ള 113.2 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. ഇത് 9.1 ബിഎച്ച്പി പവറും 9.89 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ബിഎസ്-6 എന്‍ജിനിലേക്ക് മാറിയതോടെ പവറില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. അതേസമയം, ടോര്‍ക്ക് 10 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്.

മൂന്ന് നിറങ്ങളിലാണ് ഈ ബൈക്ക് പുറത്തിറങ്ങുന്നത്. ഫോഴ്‌സ് സില്‍വര്‍ ആന്‍ഡ് ഹെവി ഗ്രേ, ടെക്‌നോ ബ്ലൂ ആന്‍ഡ് ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് ആന്‍ഡ് ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. മുന്‍ മോഡലിനെക്കാള്‍ വലിയ ഫ്യുവല്‍ ടാങ്ക് നല്‍കിയതിനൊപ്പം കൂടുതല്‍ പ്രകാശമുള്ള ഹെഡ്‌ലാമ്പും പുതിയ സ്‌പ്ലെന്‍ഡറില്‍ ഇടംനേടിയിട്ടുണ്ട്.

ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ ബൈക്കിനെ കൂടുതല്‍ ജനപ്രിയമാക്കുന്നത്. ഇതില്‍ ഒരുക്കിയിട്ടുള്ള ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം(i3S) ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നത്. നിശ്ചിത സമയത്തില്‍ കൂടുതല്‍ ബൈക്ക് നിര്‍ത്തിയിടുകയാണെങ്കില്‍ എന്‍ജിന്‍ ഓഫ് ആകുകയും പിന്നീട് ക്ലെച്ച് അമര്‍ത്തിയാല്‍ എന്‍ജിന്‍ ഓണ്‍ ആകുകയും ചെയ്യും. 

മുന്‍ മോഡലിനെക്കാള്‍ 36 എംഎം വീല്‍ബേസും 11 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഈ വാഹനത്തില്‍ കൂടുതലുണ്ട്. 799 എംഎം ആണ് ഇതിലെ സീറ്റിന്റെ ഉയരും. രൂപത്തിലും ഡിസൈനിലും മറ്റം വരുത്തിയിട്ടില്ല.