Asianet News MalayalamAsianet News Malayalam

സിവിക്ക് ഡീസല്‍ ബിഎസ്6ന്‍റെ ബുക്കിംഗ് തുടങ്ങി ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കിന്റെ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ പതിപ്പുകളുടെ ബുക്കിംഗ് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ആരംഭിച്ചു. 

BS6 Honda Civic diesel bookings open
Author
Mumbai, First Published Jun 18, 2020, 4:55 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കിന്റെ ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ പതിപ്പുകളുടെ ബുക്കിംഗ് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ആരംഭിച്ചു. 

ഹോണ്ട കാർസ് ലിമിറ്റഡ് ഓൺലൈൻ സെയിൽസ് പ്ലാറ്റ്‌ഫോമായ 'ഹോണ്ട ഫ്രം ഹോം' അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള കമ്പനിയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി ബിഎസ് 6 ഡീസൽ സിവിക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഡീസൽ എഞ്ചിൻ ഓപ്ഷനുള്ള പത്താം തലമുറ ഹോണ്ട സിവിക് 2020 ജൂലൈയിൽ വിൽപ്പനയ്‌ക്കെത്തും. 

2019 ഫെബ്രുവരി 15നാണ് പത്താംതലമുറ സിവിക്ക് ഇന്ത്യന്‍ വിപണിയിലെത്തിയത്.  ഒൻപതാം തലമുറ ഒഴിവാക്കിയാണ് സിവിക്കിന്റെ 10–ാം തലമുറയെ  ഹോണ്ട ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്. അന്ന് ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് ഹോണ്ട സിവിക് പുറത്തിറക്കിയപ്പോള്‍ ഡീസൽ എഞ്ചിൻ ബിഎസ് 4 നിലവാരത്തിൽ ഉള്ളതായിരുന്നു. 

1.6 ലിറ്റർ, നാല് സിലിണ്ടർ ഐ-ഡി ടെക് ടർബോ എഞ്ചിനാണ്  ബിഎസ് 4 ഹോണ്ട സിവിക് ഡീസലിന് ഉണ്ടായിരുന്നത്. 118 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. സിവിക്കിന്റെ വരാനിരിക്കുന്ന ബിഎസ് 6 ഡീസൽ വേരിയന്റിന് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുള്ള  1.6 ലിറ്റർ ഐ-ഡിടെക് ടർബോ എഞ്ചിൻ നൽകും. ബിഎസ് 6 ഡീസൽ പതിപ്പ് അതിന്റെ മുൻഗാമിയുടേതിന് സമാനമായ പെർഫോമൻസ് ഫിഗറുകൾ നൽകുമെന്ന്  പ്രതീക്ഷിക്കുന്നത്. 

പെട്രോൾ പതിപ്പിന് 1.8 ലിറ്റർ ഐ-വിടെക്  പെട്രോൾ എഞ്ചിൻ ആണ് ഹൃദയം. 140 ബിഎച്ച്പി കരുത്തും 174 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എൻജിന് കഴിയും. ബിഎസ് 6 ഡീസൽ ഹോണ്ട സിവിക്കിന്റെ വിലകൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios