Asianet News MalayalamAsianet News Malayalam

ബിഎസ്6 ഹോണ്ട ലിവോ എത്തി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ബി‌എസ് 6 നിലവാരത്തിലുള്ള പുതിയ ലിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 

BS6 Honda Livo launched
Author
Mumbai, First Published Jun 30, 2020, 4:18 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ബി‌എസ് 6 നിലവാരത്തിലുള്ള പുതിയ ലിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി മെക്കാനിക്കൽ, സ്റ്റൈലിംഗ് അപ്‌ഗ്രേഡുകൾ പുതിയ മോഡലിന് നൽകിയിട്ടുണ്ട്. ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിൽ മോട്ടോർ സൈക്കിൾ ലഭ്യമാണ്.

മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് + മൂന്ന് വർഷം ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറണ്ടിയും ഈ വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 69,422 രൂപയിൽ നിന്നാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 

ബിഎസ് 6 നിലവാരത്തിലുള്ള, 110 സിസി, സിംഗിൾ സിലിണ്ടർ, പി‌ജി‌എം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) ഉള്ള എയർ-കൂൾഡ് എഞ്ചിൻ, എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി), ഹോണ്ട എസിജി സ്റ്റാർട്ടർ സൈലന്റ് സ്റ്റാർട്ടർ എന്നിവ നൽകിയിരിക്കുന്നു. ഡിസി ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ, കൂടുതൽ സുഖപ്രദമായ സീറ്റ് എന്നിവ പ്രത്യേകതകളാണ്. 

മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും അഞ്ച് തരത്തിൽ  ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷനും നൽകി . അത്ലറ്റിക് ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയൽ റെഡ് മെറ്റാലിക്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ രണ്ട് വേരിയന്റുകളും ലഭ്യമാണ്. ചെത്തിയെടുത്ത രീതിയിലുള്ള ഫ്യൂവൽ ടാങ്ക് കൗൾ  ഡിസൈൻ ,  ഫ്രണ്ട് വൈസർ, പുതിയ ഫ്യൂവൽ ടാങ്ക് ഡിസൈൻ, പുതുക്കിയ ഡിജിറ്റൽ അനലോഗ് മീറ്ററും പുതിയ മോഡലിൽ നൽകിയിട്ടുണ്ട് . 

Follow Us:
Download App:
  • android
  • ios