Asianet News MalayalamAsianet News Malayalam

കോംപസിന്റെ വേരിയന്റുകളിൽ മാറ്റം വരുത്തി ജീപ്പ്

 ബിഎസ് 6 നിലവാരത്തിലുള്ള ജീപ്പ് കോംപസിന്റെ വിവിധ വേരിയന്റുകളിൽ മാറ്റം വരുത്തി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ 

BS6 Jeep Compass Variants
Author
Mumbai, First Published Apr 21, 2020, 1:48 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ ജനപ്രിയ എസ്‍യുവി കോംപസിന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡലിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബിഎസ് 6 നിലവാരത്തിലുള്ള ജീപ്പ് കോംപസിന്റെ വിവിധ വേരിയന്റുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ (എഫ്‌സിഎ). 19 വേരിയന്റുകളിലായി വിൽപനയിൽ ഉണ്ടായിരുന്ന കോംപസിന്റെ  14 വേരിയന്റുകൾ കമ്പനി പിൻവലിച്ചു. നിലവിൽ ആകെ അഞ്ച് വേരിയന്റുകളിൽ മാത്രമാണ് ജീപ്പ് കോംപസ് ഇനി ലഭ്യമാകുക. എന്നാൽ കോംപസ് ട്രയൽ ഹോക്ക് വേരിയന്റുകളിൽ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ തുടരും. 

1.4 ലിറ്റർ പെട്രോൾ 2.0 ലിറ്റർ ഡീസൽ എൻജിനുകളാണ് ജീപ്പ് ഇന്ത്യ കോമ്പസിനു  നൽകിയിരിക്കുന്നത്. ലിമിറ്റഡ് ഓപ്ഷണൽ 1.4 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്, ലോഞ്ചിട്യൂഡ് ഓപ്ഷണൽ 1.4 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്, ലിമിറ്റഡ് ഓപ്ഷണൽ 2.0 ലിറ്റർ ഡീസൽ 4x4, ലിമിറ്റഡ് 2.0 ലിറ്റർ ഡീസൽ 4x4, ലിമിറ്റഡ് ഓപ്ഷണൽ 2.0 ലിറ്റർ ഡീസൽ ബ്ലാക്ക് പാക്ക്, ലിമിറ്റഡ് 1.4 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്, ലിമിറ്റഡ് ഓപ്ഷണൽ 2.0 ലിറ്റർ ഡീസൽ,  ലിമിറ്റഡ് 2.0 ലിറ്റർ ഡീസൽ, ലോഞ്ചിട്യൂഡ് 2.0 ലിറ്റർ ഡീസൽ, ലോഞ്ചിട്യൂഡ് ഓപ്ഷണൽ 2.0 ലിറ്റർ ഡീസൽ, സ്‌പോർട്ട് 2.0 ലിറ്റർ ഡീസൽ, സ്പോർട്ട് 1.4 ലിറ്റർ പെട്രോൾ, ലിമിറ്റഡ് ഓപ്ഷണൽ 2.0 ലിറ്റർ ഡീസൽ 4x4 ബ്ലാക്ക് പാക്ക്, ലിമിറ്റഡ് ഓപ്ഷണൽ 1.4 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് ബ്ലാക്ക് പാക്ക് എന്നീ 14 വേരിയന്റുകളാണ് ഇപ്പോൾ കമ്പനി പിൻവലിച്ചിരിക്കുന്നത്.  നിലവിൽ സ്പോർട്ട്,  ലോഞ്ചിട്യൂഡ്,  ലോഞ്ചിട്യൂഡ് പ്ലസ്,  ലിമിറ്റഡ് പ്ലസ്,  ലിമിറ്റഡ് പ്ലസ് 4x4 എന്നീ അഞ്ച് വേരിയന്റുകളിൽ ആവും ജീപ്പ് കോംപസ് ലഭ്യമാവുക. 

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. 

Follow Us:
Download App:
  • android
  • ios