Asianet News MalayalamAsianet News Malayalam

ഇനി പെട്രോള്‍ എഞ്ചിന്‍ മാത്രം, പുത്തന്‍ ഡസ്റ്റര്‍ എത്തി

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‍യുവി ഡസറ്ററിന്റെ ബിഎസ് 6 പാലിക്കുന്ന പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 

BS6 Renault Duster Launched At Rs 8.49 Lakh
Author
Mumbai, First Published Mar 19, 2020, 8:15 PM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ കോംപാക്ട് എസ്‍യുവി ഡസറ്ററിന്റെ ബിഎസ് 6 പാലിക്കുന്ന പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കിയാണ് വാഹനം ഇനി എത്തുക.

ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എസ്, ആര്‍എക്‌സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. യഥാക്രമം 8.49 ലക്ഷം, 9.29 ലക്ഷം, 9.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. കോംപാക്റ്റ് എസ്‌യുവിയില്‍നിന്ന് പെട്രോള്‍-സിവിടി വേരിയന്റും ഇപ്പോള്‍ ഒഴിവാക്കി.

ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് 2020 റെനോ ഡസ്റ്ററിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 105 ബിഎച്ച്പി പരമാവധി കരുത്തും 142 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. എന്നാല്‍ എസ്‌യുവിയുടെ കൂടുതല്‍ കരുത്തുറ്റ ഓട്ടോമാറ്റിക് വേര്‍ഷന്‍ (ടര്‍ബോ പെട്രോള്‍) ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 153 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷണലായിരിക്കും.

ബിഎസ് 6 എന്‍ജിന്‍ നല്‍കിയതൊഴിച്ചാല്‍ എസ്‌യുവിയില്‍ ഇപ്പോള്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2019 ജൂലൈയിലാണ് പുതുക്കിയ ഡസ്റ്ററിനെ കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം പുതിയ പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, മുന്നിലും പിന്നിലും കൂടുതല്‍ കരുത്തുറ്റ ബംപര്‍ എന്നിവയാണ് അന്ന് ലഭിച്ചത്.

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും പുതിയ ഡസ്റ്ററില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരായിരിക്കും പുത്തന്‍ ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios