ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യ ബി‌എസ് 6 ഫോർച്യൂണറിന്റെ വില കൂട്ടി.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യ ബി‌എസ് 6 ഫോർച്യൂണറിന്റെ വില കൂട്ടി. എല്ലാ വേരിയന്റുകള്‍ക്കും 48,000 രൂപ വീതമാണ് വില വർദ്ധിപ്പിച്ചത്‌. ദില്ലി എക്സ്ഷോറൂമില്‍ 28.66 ലക്ഷം രൂപയിൽ ആണ് വാഹനത്തിന്‍റെ വില ആരംഭിക്കുന്നത്. ആറ് ട്രിമ്മുകളിലായി രണ്ട് പവർ ട്രെയിനുകളോടെ പുതിയ മോഡൽ ലഭിക്കും. 

2.7 ലിറ്റർ പെട്രോൾ എൻജിനും 2.8 ലിറ്റർ ഡീസൽ എൻജിനും ഉൾപ്പെടെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ടൊയോട്ട ഫോർച്യൂണറിനു ഉള്ളത്. പെട്രോൾ എഞ്ചിൻ 164bhp പവറും 245Nm ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, ഡീസൽ എഞ്ചിൻ 174bhp പവറും 450Nm ടോർക്കും നൽകും. ആറ് സ്പീഡ് മാനുവൽ യൂണിറ്റും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 4x4 സിസ്റ്റവും നൽകിയിട്ടുണ്ട്.

പെട്രോൾ

2.7 4x2 :- 28.66 ലക്ഷം രൂപ

2.7 4x2 AT:- 30.25 ലക്ഷം രൂപ

ഡീസൽ

2.8 4x2 :- 30.67 ലക്ഷം രൂപ

2.8 4x2 AT:- 32.53 ലക്ഷം രൂപ

2.8 4x4 :- 32.64 ലക്ഷം രൂപ

2.8 4x4 എടി:-34.43 ലക്ഷം രൂപ