ടിവിഎസ് എക്‌സ്എല്‍ 100 മോപ്പ‍ഡിന്‍റെ ബിഎസ് 6 പാലിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 43,889 രൂപ മുതലാണ് വാഹനത്തിന്‍റെ വില. 

സ്‌റ്റൈലിംഗ്, ഡിസൈന്‍ എന്നിവയുടെ കാര്യത്തില്‍ ബിഎസ് 4 മോഡലുമായി ഏറെക്കുറേ സമാനമാണ്. എന്നാല്‍ ഭാരം 1.5 കിലോഗ്രാം വര്‍ധിച്ചു. ഇപ്പോള്‍ 85.5 കിലോഗ്രാമാണ് ഭാരം.

99.7 സിസി എന്‍ജിന്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് ആണ്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 4.3 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 6.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ജിന്‍ കരുത്ത് കുറഞ്ഞില്ല. അതേസമയം ഇന്ധനക്ഷമത 15 ശതമാനം വര്‍ധിച്ചു.

ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട്, ഹെവി ഡ്യൂട്ടി ഐ-ടച്ച്സ്റ്റാര്‍ട്ട് സ്‌പെഷല്‍ എഡിഷന്‍, കംഫര്‍ട്ട് ഐ-ടച്ച്സ്റ്റാര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ മോപെഡ് ലഭിക്കും. യഥാക്രമം 43,889 രൂപ, 43,994 രൂപ, 44,614 രൂപയാണ് എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലുകളേക്കാള്‍ 3,500 രൂപയോളം കൂടുതല്‍.