ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്‍റെ ബിഎസ് 6 പാലിക്കുന്ന വെന്റോ, പോളോ മോഡലുകള്‍ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. ഇരു കാറുകളിലെയും 1.2 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ ഒഴിവാക്കി പുതുതായി 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ നല്‍കിയിരുന്നു. ബിഎസ് 6 പാലിക്കുന്നതാണ് പുതിയ പെട്രോള്‍ എന്‍ജിന്‍. വെന്റോയുടെ ട്രെന്‍ഡ്‌ലൈന്‍, കംഫര്‍ട്ട്‌ലൈന്‍ പ്ലസ്, ഹൈലൈന്‍, ഹൈലൈന്‍ പ്ലസ്, ഹൈലൈന്‍ ഓട്ടോമാറ്റിക് (എടി) എന്നീ അഞ്ച് വേരിയന്റുകളിലാണ് ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ നല്‍കിയിരിക്കുന്നത്.

1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ 5000- 5,500 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1,750- 4,000 ആര്‍പിഎമ്മില്‍ 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷണലായി ലഭിക്കും. ബിഎസ് 6 പാലിക്കുന്ന 1.6 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എംപിഐ പെട്രോള്‍ എന്‍ജിന്‍ ഫോക്‌സ് വാഗണ്‍ വെന്റോയില്‍ വൈകാതെ നല്‍കും. ഈ മോട്ടോര്‍ 5,250 ആര്‍പിഎമ്മില്‍ 103 ബിഎച്ച്പി കരുത്തും 3,800 ആര്‍പിഎമ്മില്‍ 153 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ എന്‍ജിന്‍ ഉപയോഗിക്കുന്ന വേരിയന്റുകളുടെ വില വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ വേരിയന്‍റുകളുടെ വില

ട്രെന്‍ഡ്‌ലൈന്‍ (നോണ്‍ മെറ്റാലിക്) 8,86,500 രൂപ

ട്രെന്‍ഡ്‌ലൈന്‍ (മെറ്റാലിക്) 8,96,500 രൂപ

കംഫര്‍ട്ട്‌ലൈന്‍ പ്ലസ് (നോണ്‍ മെറ്റാലിക്) 9,99,900 രൂപ

കംഫര്‍ട്ട്‌ലൈന്‍ പ്ലസ് (മെറ്റാലിക്) 9,99,900 രൂപ

ഹൈലൈന്‍ എംടി 9,99,900 രൂപ

ഹൈലൈന്‍ പ്ലസ് എംടി 11,99,000 രൂപ

ഹൈലൈന്‍ എടി 12,09,700 രൂപ

ഹൈലൈന്‍ പ്ലസ് എടി 13,29,700 രൂപ