Asianet News MalayalamAsianet News Malayalam

ബിഎസ്എ സ്ക്രാമ്പ്ളർ 650 കൺസെപ്റ്റ് അവതരിപ്പിച്ചു

ബിഎസ്എ  ഒരു പുതിയ 650cc സ്‌ക്രാംബ്ലറിൽ പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

BSA Scrambler 650 Concept Presented At Motorcycle Live
Author
First Published Nov 25, 2022, 3:40 PM IST

2022 ഡിസംബറിൽ ബിഎസ്എ  മോട്ടോർസൈക്കിൾ ഗോൾഡ് സ്റ്റാർ 650cc റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു.  പുതിയ ബിഎസ്എ  സ്‌ക്രാംബ്ലർ കൺസെപ്റ്റ് ബൈക്ക് ബർമിംഗ്ഹാമിൽ നടന്ന മോട്ടോർസൈക്കിൾ ലൈവ് ഷോയിൽ വെളിപ്പെടുത്തി. ബിഎസ്എ  ഒരു പുതിയ 650cc സ്‌ക്രാംബ്ലറിൽ പ്രവർത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

പുതിയ സ്‌ക്രാംബ്ലർ പ്രൊഡക്ഷൻ മോഡലിലേക്ക് പ്രവേശിക്കുമോ എന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, 2023-ൽ എപ്പോഴെങ്കിലും BSA സ്‌ക്രാമ്പ്‌ളർ 650 പുറത്തിറക്കുമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ഈ കണ്‍സെപ്റ്റിന് പരുക്കൻ ശൈലിയുണ്ടെന്ന് ഇവന്റിൽ നിന്നുള്ള ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. വയർ-സ്‌പോക്ക് വീലുകൾ, ഉയർത്തിയ ഫ്രണ്ട് ഫെൻഡർ, സിംഗിൾ സീറ്റ്, ഹെഡ്‌ലൈറ്റ് ഗ്രിൽ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ബിഎസ്എ മോട്ടോർസൈക്കിളിനെ ഒരു കണ്‍സെപ്റ്റ് എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ബൈക്കിലെ ഭൂരിഭാഗം ഭാഗങ്ങളും നിർമ്മാണത്തിന് തയ്യാറാണെന്ന് തോന്നുന്നു. മോട്ടോർസൈക്കിളിന് ലോംഗ് ട്രാവൽ സസ്‌പെൻഷനും നോബി ടയറുകളും പുതിയ നിറവുമുണ്ട്.

ഹെഡ്‌ലൈറ്റ് കവർ, വീതിയേറിയ ഹാൻഡിൽബാർ, വയർ-സ്‌പോക്ക് വീലുകൾ എന്നിവ മോട്ടോർസൈക്കിളിന്റെ ഓഫ്-റോഡ് സ്റ്റൈലിംഗ് കാണിക്കുന്നു. ബിഎസ്‌എ സ്‌ക്രാമ്പ്‌ളർ 650-ൽ വലിയ വ്യാസമുള്ള ഫ്രണ്ട് വീൽ, സിംഗിൾ ബ്രേക്ക് ഡിസ്‌ക്, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് പൈപ്പ്, പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകൾ എന്നിവ ഉൾപ്പെടുന്നു.

ഗോൾഡ്‌സ്റ്റാറിന് കരുത്ത് പകരുന്ന 652 സിസി, ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് കൺസെപ്റ്റിൽ ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന് 46 bhp കരുത്തും 55 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ബിഎസ്എ സ്ക്രാമ്പ്ളർ 650-ന് സെമി-ഡിജിറ്റൽ ലേഔട്ടുള്ള ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ ലഭിക്കും. ഇടതുവശത്ത് ഓഡോമീറ്ററിനായി അനലോഗ് സ്പീഡോമീറ്ററും എൽസിഡിയും ഉണ്ട്. കൺസെപ്റ്റിന്റെ വലതുവശത്ത് ടാക്കോമീറ്ററും ഡിജിറ്റൽ ഫ്യൂവൽ ഗേജും ഉണ്ടായിരിക്കും.

Follow Us:
Download App:
  • android
  • ios