Asianet News MalayalamAsianet News Malayalam

ബസ് യാത്രാ ചെലവ് കുത്തനെ കുറയും, ധനമന്ത്രി പറയുന്നത് ഇങ്ങനെ!

അതേസമയം ബജറ്റ് പ്രസംഗത്തിൽ, വൈദ്യുത വാഹനങ്ങളുടെ പ്രോത്സാഹനവും ശക്തമായ ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളും ധനമന്ത്രി പരാമർശിച്ചു. പൊതുഗതാഗത ശൃംഖലയ്ക്കായി കൂടുതൽ കൂടുതൽ ഇലക്ട്രിക് ബസുകൾ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.  

Budget 2024 plans to expand electric vehicle ecosystem to support charging infra
Author
First Published Feb 1, 2024, 2:48 PM IST

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിച്ചു. വാഹന മേഖലയ്ക്കും ഇവി വ്യവസായത്തിനും ഈ ബജറ്റിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ, ഈ മേഖലയെ സംബന്ധിച്ച് കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ബജറ്റ് പ്രസംഗത്തിൽ, വൈദ്യുത വാഹനങ്ങളുടെ പ്രോത്സാഹനവും ശക്തമായ ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളും ധനമന്ത്രി പരാമർശിച്ചു. പൊതുഗതാഗത ശൃംഖലയ്ക്കായി കൂടുതൽ കൂടുതൽ ഇലക്ട്രിക് ബസുകൾ സ്വീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.  

2024ലെ ബജറ്റിൽ ഇലക്ട്രിക് ബസുകൾ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് ധനമന്ത്രി സംസാരിച്ചു. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ശക്തമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്‍ടിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇതിന് പുറമെ ഹൈഡ്രജൻ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും  ധനമന്ത്രി നിർമ്മല സീതാരാമൻ സംസാരിച്ചു. ബജറ്റ് പ്രസംഗത്തിൽ, പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനത്തിനായുള്ള ബയോ നിർമ്മാണത്തിനും ബയോ ഫൗണ്ടറിക്കുമായി ഒരു പുതിയ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ
2024 ലെ ബജറ്റിൽ ഫോസിൽ ഇതര ഇന്ധനത്തിൻറെ വർദ്ധനവ് കാണിക്കുന്ന ഒരു കണക്കും സർക്കാർ പുറത്തുവിട്ടു. വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കാര്യത്തിൽ, ദേശീയ ഹരിത ഹൈഡ്രജൻ മിഷനും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. ബജറ്റ് പേപ്പറിൽ പുറത്തിറക്കിയ സർക്കാർ ഗ്രാഫ് അനുസരിച്ച്, ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കീഴിൽ 2024-25 (ബിഇ) ലേക്ക് 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുമുമ്പ് 2023-2024ൽ ഈ ദൗത്യത്തിനായി 297 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios