കമ്പനിയുടെ ശ്രേണിയിലെ വില കുറഞ്ഞ കാർ അവതരിപ്പിക്കാനൊരുങ്ങി ഫ്രഞ്ച് ഹൈ പെര്‍ഫോമന്‍സ് വാഹന നിര്‍മ്മാതാക്കളായ ബുഗാട്ടി. നിലവില്‍ 25 ലക്ഷം യൂറോ(ഏകദേശം 19.90 കോടി രൂപ) വിലയുള്ള ഷിറോൺ ഹൈപ്പർ  കാറിനൊപ്പം അഞ്ചു ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്കു യൂറോ (ഏകദേശം 3.98 കോടി  മുതൽ 7.96 കോടി രൂപ വരെ) വില വരുന്ന ഇലക്ട്രിക്ക് കാറാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുഗാട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്റ്റീഫൻ വിങ്കെൽമാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ കാർ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ പണം മുടക്കാൻ മാതൃസ്ഥാപനമായ ഫോക്സ്വാഗനുമായി ചർച്ച ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഗ്രാൻഡ് ടൂററോ ക്രോസോവറോ ആയി വിഭാവനം ചെയ്യുന്ന ഈ കാറിൽ നാലു പേർക്ക് സഞ്ചരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.