തന്നെ വഞ്ചിച്ച കാമുകന്‍റെ 20 കോടിയുടെ കാര്‍ കാമുകി ചെരിപ്പുകൊണ്ടു തല്ലിത്തകര്‍ത്തു

തന്നെ വഞ്ചിച്ച കാമുകന്‍റെ 20 കോടിയുടെ കാര്‍ കാമുകി ചെരിപ്പുകൊണ്ടു തല്ലിത്തകര്‍ത്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്. 20 കോടിയുടെ ബുഗാട്ടി ഷിറോൺ സൂപ്പര്‍ കാറിന്‍റെ വിന്‍റ് ഷീല്‍ഡ് യുവതി ഹൈഹീൽ ചെരുപ്പുകൊണ്ട് തകർത്തെന്നും ബോഡിയിലാകെ കറുത്ത പെയിന്റിൽ ചതിയൻ എന്നെഴുതിയെന്നും പറഞ്ഞാണ് ചിത്രം പ്രചരിക്കുന്നത്. ആദ്യം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാകുകയായിരുന്നു.

എന്നാല്‍ ഇത് വ്യാജ വിഡിയോ ആണെന്ന വാദവുമായി ഒരുവിഭാഗം ബുഗാട്ടി ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. ഹൈഹീൽ ചെരുപ്പിന് അടിച്ചാൽ പൊട്ടുന്ന വിൻഡ് ഷീൽഡല്ല ഷിറോണിന്റേതെന്നാണ് ഇവരുടെ വാദം. 

ലോകത്തിലെ ഏറ്റവും വിലപിടിച്ച സൂപ്പർസ്പോർട്സ് കാറുകളിലൊന്നായ ഷിറോണിന് പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗതയിലെത്താന്‍ വെറും 2.5 സെക്കൻഡുകൾ മാത്രം മതി. 200 കിലോമീറ്റർ വേഗം കടക്കാന്‍ 6.5 സെക്കന്‍റും 300 കിലോമീറ്റർ വേഗതിയലെത്താന്‍ 13.6 സെക്കന്റും മതി. 8 ലീറ്റർ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 1479 ബിഎച്ച്പി കരുത്തു സൃഷ്‍ടിക്കും. 

എന്തായായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ