Asianet News MalayalamAsianet News Malayalam

'പ്ലീസ് വഴി മാറൂ'; ട്രാഫിക് ബ്ലോക്കില്‍‌ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കി ബുള്ളറ്റ് യാത്രികർ

ബുള്ളറ്റിലെത്തിയ രണ്ട് യുവാക്കൾ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

bullet make way to ambulance in heavy traffic block in delhi
Author
New Delhi, First Published Nov 16, 2019, 8:42 PM IST

ദില്ലി: ഗുരുതരാവസ്ഥയിൽ ജീവനും കൊണ്ടോടുന്ന ആംബുലൻസുകൾ പലപ്പോഴും റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടാറുണ്ട്. ​രോ​ഗികളുമായി എത്തുന്ന ആംബുലൻസിന് മറ്റ് വാഹനങ്ങളിലെ യാത്രക്കാർ വഴിയൊരുക്കുന്നതും കാണാം. കോട്ടയത്ത് അരകിലോമീറ്റർ ദൂരം ഓടി ഒരു പൊലീസുകാരൻ ആംബുലൻസിന് വഴിയൊരുക്കിയ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. അത്തരത്തിലുള്ളൊരു വാർത്തയാണ് ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. 

ബുള്ളറ്റിലെത്തിയ രണ്ട് യുവാക്കൾ ​ഗതാ​ഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആംബുലൻസിന് മുന്നിൽ തടസ്സമായി നിൽക്കുന്ന വാഹനങ്ങളോട് ഒരുവശത്തേക്ക് മാറ്റി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു യുവാക്കൾ. ഇതിന് പിന്നാല വളരെ സു​ഗമമായി ഓടിയെത്തുന്ന ആംബുലൻസിനെയും കാണാം.

യുവാക്കളുടെ നിർദ്ദേശപ്രകാരം വണ്ടികൾ ഒതുക്കി ആളുകളും ആംബുലൻ‍സിന് വഴിയൊരുക്കുന്നുണ്ട്. ​യുവാക്കളുടെ സഹായം കൊണ്ടുമാത്രമാണ് ആംബുലൻസിനുള്ളിലെ രോ​ഗി രക്ഷപ്പെട്ടതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. വീഡിയോ വൈറലായതോടെ ആംബുലൻസിന് വഴിക്കാട്ടി രോ​ഗിയെ രക്ഷിച്ച യുവാക്കൾക്ക് കയ്യടിക്കുകയാണ് സോഷ്യൽമീഡിയ.  

Follow Us:
Download App:
  • android
  • ios