ബസോടിക്കുന്നതിനിടെ ഗാനമേള നടത്തിയ ഡ്രൈവറുടെ ലൈസന്‍സ് സസ്‍പെന്‍ഡ് ചെയ്‍തു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു കയ്യിൽ മൈക്ക് പിടിച്ച് ആരോ വിരല്‍മീട്ടി എന്ന ഗാനമാണ് ബസോടിക്കുന്നതിനിടെ യുവാവ് പാടുന്നത്. ടൂറിസ്റ്റ് ബസിലാണ് സംഭവം നടക്കുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. മനോഹരമായി പാടുന്നുണ്ടെങ്കിലും തിരക്കേറിയ റോഡിലെ ഡ്രൈവിംഗിനിടെയാണിതെന്നതാണ് ഞെട്ടിക്കുന്നത്. 

കോളേജിലെ വിനോദയാത്രക്കിടെ പെൺകുട്ടികളെ കൊണ്ട് ഗിയർ മാറ്റിച്ച ഡ്രൈവറുടെ ലൈസൻസ് പോയതിന് പിന്നാലെയാണ് ഗാനമേള ഡ്രൈവർ എത്തിയിരിക്കുന്നതെന്നും കൗതുകകരമാണ്. 

ഗിയർ ഡ്രൈവറുടെ ലൈസൻസ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസൻസും പോയിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.