Asianet News MalayalamAsianet News Malayalam

റോഡിലെ രാജപ്രഭ ഇനി കൊവിഡ് ആശുപത്രി; പുതിയ മാതൃകയുമായി ബസ് ഉടമ

സീറ്റുകൾ അഴിച്ചുമാറ്റി. ബസ്സിന്‍റെ ഫുട്ട് ബോഡ്  പുതുക്കി.  രോഗികൾക്ക് വേണ്ട കട്ടിലും മറ്റ് സൌകര്യങ്ങളും തയ്യാറാക്കി. അടിയന്തിര ഘട്ടങ്ങളിൽ വേണ്ട ഓക്സിജൻ സിലിണ്ടർ വരെ  ഈ ബസ് ആശുപത്രിയിലുണ്ട്. 

Bus owner converts buses into covid hospital to help bed crisis
Author
Cherpulassery, First Published May 28, 2021, 11:18 AM IST

ആശുപത്രിയിലെത്തുന്ന  കൊവിഡ് രോഗികൾക്ക് താങ്ങായി ബസ്സ് ഉടമയും. ചെർപ്പുളശ്ശേരി സ്വദേശി രാജു തന്റെ  ബസ്സുകൾ രൂപമാറ്റം വരുത്തി  ചികിത്സ സൌകര്യങ്ങളേർപ്പെടുത്തി ആശുപത്രിക്ക് വിട്ടുകൊടുത്തു.  രോഗികൾക്ക് വേണ്ട അടിയന്തിര പരിചരണമാണ്  ഈ ബസ്സുകളിൽ ഒരുക്കിയിരിക്കുന്നത്. .കൊവിഡ് രോഗബാധിതർ കൂടുകയും ആശുപത്രിയിൽ ഓക്സിജൻ സൌകര്യമുളള കിടക്കകളുടെ എണ്ണം കുറയുകയും ചെയ്യന്ന പശ്ചാത്തലത്തിലാണ് പുതിയ മാതൃക.  

Bus owner converts buses into covid hospital to help bed crisis

ആശുപത്രി വരാന്തയിലുൾപ്പെടെ ബെഡ് കാത്ത് രോഗികളുടെ ഇരിപ്പ് അവസാനിപ്പിക്കുകയാണ് രാജു ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക് ഡൌണിൽ ബസ്സുകൾ നിർത്തിയിടേണ്ട സാഹചര്യം കൂടി വന്നതോടെ തന്റെ ബസ്സുകൾക്ക് പുതിയ ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് രാജു. സീറ്റുകൾ അഴിച്ചുമാറ്റി. ബസ്സിന്‍റെ ഫുട്ട് ബോഡ്  പുതുക്കി.  രോഗികൾക്ക് വേണ്ട കട്ടിലും മറ്റ് സൌകര്യങ്ങളും തയ്യാറാക്കി. അടിയന്തിര ഘട്ടങ്ങളിൽ വേണ്ട ഓക്സിജൻ സിലിണ്ടർ വരെ  ഈ ബസ് ആശുപത്രിയിലുണ്ട്.  തിരക്കേറിയ ആശുപത്രിയിലേക്കാണ് രൂപാന്തരം വരുത്തിയ ബസ്സ് വിട്ടുനൽകുന്നത് 

Bus owner converts buses into covid hospital to help bed crisis

ചെർപ്പുളശ്ശേരി പാലക്കാട് റൂട്ടിലോടുന്ന രണ്ട് ബസ്സുകളാണ് ആദ്യഘത്തിൽ രൂപമാറ്റം വരുത്തിയത്. ഒരു ബസ്സിൽ മൂന്ന് രോഗികൾക്ക് പ്രാഥമിക ചികിത്സ നൽകാനുളള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ബസ്സുകൾ ഈ രീതിയിലേക്ക് രൂപമാറ്റം വരുത്താൻ തയ്യാറെന്നും രാജു പറയുന്നു.

Bus owner converts buses into covid hospital to help bed crisis

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios