Asianet News MalayalamAsianet News Malayalam

സര്‍ക്കാരിനെ കബളിപ്പിക്കാന്‍ പുതിയ അടവുമായി ബസുടമകള്‍

സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസുകളില്‍ പരിശോധന ശക്തമാക്കിയതോടെ നികുതി വെട്ടിച്ച് ചരക്കു കടത്തുന്നതിന് പുത്തന്‍ അടവുമായി ബസുടമകള്‍

Bus Owners New Trick To Cheat MVD
Author
Trivandrum, First Published Apr 27, 2019, 12:22 PM IST

തിരുവനന്തപുരം: കല്ലട ബസിലെ അക്രമ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന ബസുകളില്‍ പരിശോധന ശക്തമാക്കിയതോടെ നികുതി വെട്ടിച്ച് ചരക്കു കടത്തുന്നതിന് പുത്തന്‍ അടവുമായി ബസുടമകള്‍. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടു വരുന്ന ചരക്കുകൾ അതിർത്തിയിൽ ഇറക്കകുകയാണ് പുതിയ തന്ത്രം. 

ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കാരയ്ക്കൽ പാതകളിൽ അനധികൃതമായി ഓടുന്ന അന്തസ്സംസ്ഥാന ബസുകളിൽ കടത്തുന്ന ചരക്കുകള്‍ കേരള-തമിഴ്‌നാട് അതിർത്തിയിലെ കളിയിക്കാവിളയില്‍ ഇറക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ചരക്കുകള്‍ ഉടമസ്ഥര്‍ എത്തി ശേഖരിച്ച് ചെറുവാഹനങ്ങളില്‍ അതിര്‍ത്തി കടത്തുകയും ചെയ്യും.

കളിയിക്കാവിളയില്‍ ചരക്ക് ഇറക്കുക മാത്രമല്ല തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന അന്തര്‍ സംസ്ഥാന ബസുകൾ കളിയിക്കാവിളയിൽ നിന്നും ചരിക്കുകള്‍ കയറ്റുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലസ്ഥാനത്ത് പരിശോധന ശക്തമാക്കിയതോടെയാണ് ബസുടമകല്‍ പുത്തന്‍ അടവ് പ്രയോഗിച്ചു തുടങ്ങിയത്. തമിഴ്‌നാട് മോട്ടോർവാഹനവകുപ്പ് ഈ ചരക്കുകടത്തിനെതിരേ നടപടിയെടുക്കാത്തതാണ് ബസുടമകള്‍ക്ക് തുണയാകുന്നത്.

Follow Us:
Download App:
  • android
  • ios