Asianet News MalayalamAsianet News Malayalam

ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ലോഞ്ച് തീയതി പ്രഖ്യാപിച്ചു

പുതിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി 2023-ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

BYD Atto 3 Electric SUV Launch Date Announced
Author
First Published Sep 24, 2022, 3:48 PM IST

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവി 2022 ഒക്ടോബർ 11-ന് രാജ്യത്ത് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു . രാജ്യത്തെ സ്വകാര്യ ഉപഭോക്താക്കൾക്കായി കമ്പനി അടുത്തിടെ ഇ6 ഇലക്ട്രിക് എംപിവി അവതരിപ്പിച്ചിരുന്നു. പുതിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി 2023-ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ചൈനീസ് ബ്രാൻഡായ എംജിയുടെ ഇലക്ട്രിക്ക് മോഡലിന് എതിരാളിയായി എത്തുന്ന പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 30 ലക്ഷം രൂപ മുതൽ 35 ലക്ഷം രൂപ വരെയായിരിക്കും. 

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

201ബിഎച്ച്പിയും 310എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തേകുന്നത്. ഇലക്ട്രിക് മോട്ടോർ ഫ്രണ്ട് വീലുകളിലേക്ക് മാത്രം പവർ അയയ്‌ക്കുന്നു, മാത്രമല്ല ഇത് റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വരുന്നു. വെറും 7.3 സെക്കൻഡിൽ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള പുതിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി ബിവൈഡി പുറത്തിറക്കാൻ സാധ്യതയുണ്ട്. ഇതിന് 49.92kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് WLTP- സാക്ഷ്യപ്പെടുത്തിയ 345 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ WLTP സാക്ഷ്യപ്പെടുത്തിയ 420km റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 60.48kWh ബാറ്ററി പാക്കാണ് ലോംഗ് റേഞ്ച് പതിപ്പിന്റെ സവിശേഷത. പുതിയ BYD ഇലക്ട്രിക് എസ്‌യുവി - സ്റ്റാൻഡേർഡ് 3-പിൻ പ്ലഗ് എസി ചാർജർ, എസി ചാർജിംഗ് (ടൈപ്പ് 2), ഡിസി ഫാസ്റ്റ് ചാർജിംഗ് (സ്റ്റാൻഡേർഡ് - 70 കിലോവാട്ട്, എക്സ്റ്റെൻഡഡ് - 80 കിലോവാട്ട്) എന്നിങ്ങനെ മൂന്ന് ചാർജിംഗ് ഓപ്ഷനുകളോടെ ലഭ്യമാകും 

പുതിയ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയിൽ ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, പനോരമിക് സൺറൂഫ്, പവേർഡ് ടെയിൽഗേറ്റ്, ഹീറ്റഡ് ഓആര്‍വിഎമ്മുകൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകൾ സജ്ജീകരിച്ചിരിക്കുന്നു. 12.8 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അഞ്ച് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇതിൽ സജ്ജീകരിക്കും. സുരക്ഷയ്ക്കുമായി, പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് & റിയർ കൂട്ടിയിടി മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവ ലഭിക്കുന്നു.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

പുതിയ ബിവൈഡി അറ്റോ 3ക്ക്  4,455mm നീളവും 1,875mm വീതിയും 1,615mm ഉയരവും 2,720mm വീൽബേസുമുണ്ട്. എംജിഇസെഡ് ഇവിയുടെ നീളം 4,323mm ആയതിനാൽ അതിന്റെ വിഭാഗത്തിലെ ഏറ്റവും നീളം കൂടിയ മോഡലാണിത്. 1,750 കിലോഗ്രാം ഭാരവും 440 ലിറ്റർ ബൂട്ട് സ്പേസുമുണ്ട് അറ്റോ 3. 175 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.
 

Follow Us:
Download App:
  • android
  • ios