ഇന്ത്യൻ വിപണിക്കായി ബിവൈഡി സീ ലയണ്‍, സീഗള്‍ എന്നിങ്ങനെ രണ്ട് പേരുകൾ ട്രേഡ്‍മാർക്ക് ചെയ്‍തിട്ടുണ്ട് . ബിവൈഡി ആഗോളതലത്തിൽ ഒരു പുതിയ ഇവി പരീക്ഷിക്കുന്നതിനാൽ സീ ലയൺ തികച്ചും പുതിയൊരു ഉൽപ്പന്നമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാഹനം 204bhp ആര്‍ഡബ്ല്യുഡി, 530bhp എഡബ്ല്യുഡി എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വരുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട് . ഡ്യുവൽ-ഇലക്ട്രിക് മോട്ടോറുകൾ. 82.5kWh ബാറ്ററി പാക്ക് ഫീച്ചർ ചെയ്യുമെന്നും 700km വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

ചൈനീസ് ഇലക്ട്രിക്ക് വാഹന നിർമ്മാതാക്കളായ ബിവൈഡി നിലവിൽ അറ്റോ 3, ഇ6 എൺന്നീ എംപിവികള്‍ നമ്മുടെ വിപണിയിൽ വിൽക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് സീൽ ഇലക്ട്രിക് സെഡാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സീല്‍ മാത്രമല്ല സീഗൾ കോംപാക്റ്റ് ഇലക്ട്രിക് ഹാച്ച്ബാക്ക് ഉൾപ്പെടെ ഒന്നിലധികം പുതിയ ഇവികൾ അവതരിപ്പിക്കാനും ഇപ്പോള്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യൻ വിപണിക്കായി ബിവൈഡി സീ ലയണ്‍, സീഗള്‍ എന്നിങ്ങനെ രണ്ട് പേരുകൾ ട്രേഡ്‍മാർക്ക് ചെയ്‍തിട്ടുണ്ട് . ബിവൈഡി ആഗോളതലത്തിൽ ഒരു പുതിയ ഇവി പരീക്ഷിക്കുന്നതിനാൽ സീ ലയൺ തികച്ചും പുതിയൊരു ഉൽപ്പന്നമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വാഹനം 204bhp ആര്‍ഡബ്ല്യുഡി, 530bhp എഡബ്ല്യുഡി എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വരുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട് . ഡ്യുവൽ-ഇലക്ട്രിക് മോട്ടോറുകൾ. 82.5kWh ബാറ്ററി പാക്ക് ഫീച്ചർ ചെയ്യുമെന്നും 700km വരെ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.

'ഇന്ത്യൻ കാര്‍സമുദ്രത്തില്‍' മുങ്ങിപ്പൊങ്ങാൻ ചൈനീസ് 'കടല്‍ സിംഹം'; 'സീ ലയണ്‍' പേറ്റന്‍റ് നേടി ബിവൈഡി

ബിവൈഡി സീഗല്‍ സബ്‍കോംപാക്ട ഇലക്ട്രിക് ഹാച്ച്ബാക്ക് ഷാങ്ഹായ് 2023 ഓട്ടോഷോയിൽ അവതരിപ്പിച്ചു. ഈ ബി-സെഗ്മെന്റ് ഹാച്ച്ബാക്കിന്റെ വില 11,400 ഡോളര്‍ അല്ലെങ്കിൽ 78,800 യുവാൻ (ഏകദേശം 9.35 ലക്ഷം രൂപ) ആണ്. ഇത് ബ്രാൻഡിന്റെ ഇന്നുവരെയുള്ള ഏറ്റവും വിലകുറഞ്ഞ ഇവി ആണ്. കമ്പനിയുടെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇവി. ഇതേ പ്ലാറ്റ്ഫോം ബിവൈഡി ഡോൾഫിനും ബിവൈഡി സീലിനും അടിവരയിടുന്നു. 55 കിലോവാട്ട് (74 എച്ച്പി) റേറ്റുചെയ്ത മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായാണ് ഇത് വരുന്നത്. 30kWh, 38kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഹാച്ച്ബാക്ക് ലഭ്യമാണ് - യഥാക്രമം 305കിമി, 405കിമി സിഎല്‍ടിസി റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു.

ഈ ഹാച്ച്ബാക്ക് ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 30 മിനിറ്റ് എടുക്കും. ബിവൈഡി സീഗലിന് 3,780 എംഎം നീളവും 1,715 എംഎം വീതിയും 1,540 എംഎം ഉയരവും 2,500 എംഎം വീൽബേസും ഉണ്ട്. എൽഇഡികളുള്ള ഷാര്‍പ്പായ ഹെഡ്‌ലൈറ്റുകളുള്ള അടച്ച മുൻഭാഗം, വലിയ വിൻഡ്‌ഷീൽഡ്, ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, കണക്റ്റുചെയ്‌ത എൽഇഡി ടെയിൽ-ലൈറ്റുകൾ, റൂഫ് സ്‌പോയിലർ എന്നിവ ഉൾക്കൊള്ളുന്ന ചെറിയ കാർ ഫങ്കി ലുക്കിലാണ് വരുന്നത്. ഇതിന് അഞ്ച് ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോളും ഫ്രീ-സ്റ്റാൻഡിംഗ് 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ലഭിക്കുന്നു.

ബിവൈഡി സീഗലിന്‍റെ കൃത്യമായ ലോഞ്ച് വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ഒരു എൻട്രി ലെവൽ ഓഫറായി ബിവൈഡി സീഗലിനെ അവതരിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ കമ്പനിക്ക് മികച്ച വില്‍പ്പ നേടിക്കൊടുക്കാൻ സാധ്യതയുണ്ട്. കാരണം ഇത് ഒരു വലിയ റേഞ്ചിലുള്ള താങ്ങാനാവുന്ന ഓഫറായിരിക്കും. വിലയുടെ അടിസ്ഥാനത്തിലാണെങ്കിൽ ഈ ഹാച്ച്ബാക്ക് സിട്രോൺ eC3, ടാറ്റ ടിയാഗോ ഇവി എന്നിവയെ വിപണിയില്‍ നേരിടും.

youtubevideo