Asianet News MalayalamAsianet News Malayalam

നനഞ്ഞ റോഡുകളെ ഭയക്കണോ? ഉത്തരം ഈ വീഡിയോ പറയും!

റോഡിലൂടെ തെന്നി നീങ്ങിയ കാർ നിയന്ത്രിക്കാൻ ഡ്രൈവർക്ക് സാധിക്കുന്നില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു

Car accident on wet road viral video
Author
Manikoth, First Published Jul 11, 2019, 12:40 PM IST

മഴക്കാലമാണ്. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാണ് ഈ സമയം ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരിക. നനവുള്ള റോഡുകള്‍ പലപ്പോഴും പേടി സ്വപ്‍നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. അപകടം സംഭവിക്കാന്‍ ചെറിയൊരു അശ്രദ്ധമതിയാകും. ഈ  സാഹചര്യത്തില്‍ മഴയത്ത് തെന്നി മറിയുന്ന ഒരു കാറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഈ അപകടത്തില്‍ ജീവൻ നഷ്‍ടപ്പെട്ടത് എതിർവശത്തുകൂടെ വരികയായിരുന്ന നിരപരാധിയായ ബൈക്ക് യാത്രികനാണ്.

കാഞ്ഞങ്ങാട് മാണോക്കോത്തായിരുന്നു ഈ അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മഴയത്ത് നിയന്ത്രണം വിട്ട് തെന്നി നീങ്ങി ബൈക്കിലിടിക്കുകയായിരുന്നു.  അമിതവേഗമാണോ അപകടകാരണം എന്ന് വ്യക്തമല്ല. എന്തായാലും റോഡിലൂടെ തെന്നി നീങ്ങിയ കാർ നിയന്ത്രിക്കാൻ ഡ്രൈവർക്ക് സാധിക്കുന്നില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു. നനവുള്ള റോഡുകളിലെ ഡ്രൈവിങ്ങിൽ അതീവ ശ്രദ്ധവേണം എന്നതിന് തെളിവാണ് ഈ വീഡിയോ.

മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.

1. മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക
2. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
3. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
4. വളവുകളി‍ല്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
5. നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
6. വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
7. ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
8. ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
9.ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
10.നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം

Follow Us:
Download App:
  • android
  • ios