സൈക്കിളും കാറും കൂട്ടിയിടിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംഭവത്തില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ തമ്മില്‍ത്തല്ലും നടക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. 

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന അപകടത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മറ്റൊരു വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറയിലാണ് അപകട ദൃശ്യം പതിഞ്ഞിരിക്കുന്നത്. റോഡില്‍ പാര്‍ക്ക് ചെയ്‍ത വാനിന്റെ ഇടതുവശത്ത് കൂടി പോകുന്ന സൈക്കിള്‍ എതിര്‍ദിശയില്‍ നിന്നും വന്ന് തിരിക്കാന്‍ ശ്രമിക്കുന്ന കാറില്‍ ഇടിച്ച് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. 

സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‍തതോടെ വൈറലുമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുലക്ഷം ആളുകള്‍ കാണുകയും 1700 ഓളം കമന്റുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. 

കാര്‍ ഡ്രൈവറെ വിമര്‍ശിച്ചും സൈക്കിള്‍ ഓടിച്ചയാളെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധി കമന്റുകള്‍ വരുന്നുണ്ട്. രണ്ടുപേരും കുറ്റക്കാരാണെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്.