ചീറിപ്പാഞ്ഞെത്തിയ ടാങ്കര്‍ ലോറിയുടെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന കാര്‍ യാത്രികരുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

അടുത്തിടെ റഷ്യയിലെ മഞ്ഞുപുതച്ചൊരു ഹൈവേയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. പെട്ടെന്ന് മുന്നിൽ വന്ന ടാങ്കർ ലോറിയെ കണ്ട് വെട്ടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിനു പുറത്തേക്ക് പോകുന്നതും നിയന്ത്രണം വിട്ട ലോറി തെന്നി നീങ്ങുന്നതും വീഡിയോയില്‍ കാണാം. ലോറി ഡ്രൈവറുടെ മുഖത്തേക്ക് സൂര്യപ്രകാശമടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.