ബാരിക്കേഡ് തകര്‍ത്തെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത് നാല് ബൈക്ക് യാത്രികരെ.

ചെന്നൈ: ബാരിക്കേഡ് തകര്‍ത്തെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത് രണ്ട് ബൈക്ക് യാത്രികരെ. ചെന്നൈയിലെ മാപ്പേഡു അഗരം മെയിന്‍ റോഡില്‍ രാവിലെ 11.30 നാണ് നിയന്ത്രണം വിട്ട കാര്‍ ബാരിക്കേ‍ഡ് തകര്‍ത്ത് മുന്‍പില്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗ്ലാഡ്‍സണ്‍(18), ശാന്തി (38), അറുമുഗന്‍(43)എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പരിക്കേറ്റവരെ ആദ്യം ക്രോംപെറ്റ് ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ഇവരെ രാജീവ് ഗാന്ധി ഗവണ്‍മെന്‍റ് ആശുപത്രിയിലും ഗ്ലോബല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നിര്‍ത്താതെ പോയ കാറിനായുള്ള തെരച്ചിലിലാണ് പൊലീസ്. കാര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നാണ് പൊലീസിന്‍റെ നിഗമനം. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.