ഇടറോഡുകളില്‍ നിന്നും പ്രധാന റോഡിലേക്കുള്ള അശ്രദ്ധമായ കയറ്റവും റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം അപ്രതീക്ഷിതമായി മുന്നോട്ടെടുക്കുന്നതുമൊക്കെ നമ്മുടെ നാട്ടിലെ ഡ്രൈവര്‍മാര്‍ക്ക് ചിരപരിചതമാണ്. അശ്രദ്ധയും അഹങ്കാരവുമൊക്കെ കാരണം സംഭവിക്കുന്ന ഇത്തരം അപകടങ്ങളില്‍ പലപ്പോഴും നിരപരാധികളാവും ബലിയാടാകുക. 

ഇത്തരം അശ്രദ്ധമൂലമുള്ള അപകടങ്ങള്‍ ലോകത്ത് പലയിടത്തും ഓരോ ദിവസവും നടക്കുന്നുണ്ടെന്നതിന്‍റെ തെളിവാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ.

റഷ്യയിലാണ് സംഭവം.  റോഡരികിൽ നിർത്തിയ കാർ പെട്ടെന്ന് റോഡിലേക്ക് കയറുന്നതും നിയമം പാലിച്ച് വന്ന മറ്റൊരു കാർ അതിലിടിച്ച് തലകുത്തി മറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്.  ഓടിക്കൂടുന്ന സഹയാത്രികര്‍ തല കീഴായി മറിഞ്ഞ വാഹനത്തില്‍ നിന്നും യാത്രികരെ രക്ഷപ്പെടുത്തുന്നതും വീഡിയോയില്ർ കാണാം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.