സിനിമാ തിയേറ്റര്‍ പരിസരത്ത് കഴിഞ്ഞ പത്തു ദിവസങ്ങളായി നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു ഈ കാര്‍. സിനിമാ മേഖലയുമായി ബന്ധമുള്ളയാളുടേതാണ് വാഹനമെന്ന് റിപ്പോര്‍ട്ട്

ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആ കാറിനെക്കുറിച്ച് കിട്ടിയ രഹസ്യവിവരം ഇതായിരുന്നു!
ദിവസങ്ങളായി നിര്‍ത്തിയിട്ടിരുന്ന കാര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധിച്ച എക്സൈസ് സംഘം നടുങ്ങി. സീറ്റിനടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്നുകളുടെ വമ്പന്‍ ശേഖരം. തിരുവനന്തപുരം പേയാടാണ് സംഭവം.

പേയാട്ടെ സിനിമാ തിയേറ്റര്‍ പരിസരത്ത് കഴിഞ്ഞ പത്തു ദിവസങ്ങളായി നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്ന കാറില്‍ നിന്നാണ് എക്സൈസ് സംഘം 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് രാത്രിയിലാണ് എക്സൈസ് സംഘം എത്തിയത്. കാര്‍ പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് പൂട്ടു പൊളിച്ച് സംഘം കാര്‍ പരിശോധിച്ചപ്പോള്‍ പിന്‍ സീറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. 10 പായിക്കറ്റുകളിലായിട്ടായിരുന്നു ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. ഓരോ പാക്കറ്റിനും നാലു മുതല്‍ ആറു കിലോ വരെ ഭാരം ഉണ്ടായിരുന്നതായും ഇവയില്‍ ചില പാക്കറ്റുകള്‍ എന്തോ കടിച്ചു പൊട്ടിച്ച നിലയിലായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

സിനിമാ മേഖലയുമായി ബന്ധമുള്ള വെള്ളറട സ്വദേശിയുടേതാണ് ഈ വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പൊലീസ് അന്വേഷിക്കുന്നതായാണ് സൂചന.