അപകടത്തില്‍ പരിക്കേറ്റയാളുമായി പോയ ആംബുലന്‍സില്‍ നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ടു നീങ്ങി ഇടിച്ചു.
അപകടത്തില്‍ പരിക്കേറ്റയാളുമായി പോയ ആംബുലന്‍സില്‍ നിര്‍ത്തിയിട്ട വാഹനം തനിയെ ഉരുണ്ടു നീങ്ങി ഇടിച്ചു. നെയ്യാറ്റിന്‍കര പത്താംകല്ലില്‍ ദേശീയപതായിലാണ് സംഭവം. വാഹനം വരുന്നതു കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ വേഗം കുറച്ചതിനാല്‍ വന്‍ദുരന്തം തലനാരിയ്ക്കാണ് ഒഴിവായത്.
പത്താംകല്ല് റോളണ്ട് ആശുപത്രിക്ക് സമീപമുള്ള വളവില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അപകടം. റോഡരികില്‍ കാര്‍ നിര്‍ത്തി തമിഴ്‍നാട് സ്വദേശികളായ യാത്രക്കാര്‍ ആഹാരം കഴിക്കാന്‍ പോയിരുന്നു. ഇതിനിടെ ദേശീയപാതയിലേക്ക് ഉരുണ്ടിറങ്ങിയ കാര്‍ രോഗിയുമായി വന്ന 108 ആംബുലന്‍സിലാണ് ഇടിച്ചുനിന്നത്. ബാലരാമപുരത്തു നടന്ന അപകടത്തില്‍ പരിക്കേറ്റയാളെയെും കൊണ്ട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.
കാര്‍ പാഞ്ഞുവരുന്നത് കണ്ട് ആംബുലന്‍സ് ഡ്രൈവര്‍ പെട്ടെന്ന് വേഗത കുറച്ചെങ്കിലും വാഹനം വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അസസ്വസ്ഥത അനുഭവപ്പെട്ട രോഗിയെ അതേ ആംബുലന്‍സില്‍ തന്നെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
കാറിന്‍റെ ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
