ദില്ലി: വാഹന വിപണിയിലെ മാന്ദ്യം തുടര്‍ക്കഥയാകുന്നു. ഉത്സവകാലം ഇടക്കാലാശ്വാസം നല്‍കിയെങ്കിലും സെപ്‌റ്റംബറിലെ കണക്കുകളനുസരിച്ചും വിപണി തകര്‍ച്ചയില്‍ത്തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പന കഴിഞ്ഞവർഷം ഇതേമാസത്തെ അപേക്ഷിച്ച്‌ 27 ശതമാനമാണ് ഇടിഞ്ഞത്. 2018 സെപ്‌തംബറിൽ 1,51,512 കാറുകൾ വിറ്റപ്പോൾ കഴിഞ്ഞമാസം ഇത് 1,10,454 എണ്ണംമായി ചുരുങ്ങി. ടാറ്റാ മോട്ടേഴ്‌സ്‌ കാറുകളുടെ വിൽപ്പനയും ഇടിഞ്ഞു. 48 ശതമാനത്തോളമാണ് ഇടിവ്. 

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായിക്ക് 15 ഉം ഹോണ്ടക്ക് 59ഉം മഹീന്ദ്ര ആന്‍ഡ് മഹഗീന്ദ്രക്ക്33 ഉം ടൊയോട്ട കിർലോസ്‌കർ മോട്ടോർ 18  ശതമാനവുമാണ് ഇടിവ്.  ഇരുചക്രവാഹനവിപണിയിലും തകർച്ച തുടരുകയാണെന്നാണ് സൂചനകള്‍.