രഹസ്യമായി കാറില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. ആളൊഴിഞ്ഞ വയലില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഓടിച്ചു പോകാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരും ആ നടക്കുന്ന സത്യം മനസിലാക്കുന്നത്. കാറിന്‍റെ ചക്രങ്ങള്‍ വയലില്‍ പൂഴ്‍ന്നു പോയിരിക്കുന്നു. ബ്രിട്ടനിലെ ബെക്കിങ്ഹാംഷെയറിലെ മിൽട്ടൺ കീൻസില്‍ അടുത്തിടെ നടന്ന കൌതുകകരമായ സംഭവത്തെപ്പറ്റി മിറര്‍ ഡോട്ട് കോ യുക്കെയാണ് റിപ്പോര്‍ട്ട് ചെയ്‍തത്.

ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഒരു പാടത്തേക്ക് ഫോര്‍ഡ് ഫോക്കസ് കാർ ഓടിച്ചു പോയതായിരുന്നു ഇവർ. ബക്സിലെ മിൽട്ടൺ കീൻസിലെ ചെളി നിറഞ്ഞ പാടത്തിലായിരുന്നു ഇവര്‍ എത്തിയത്. ലൈംഗിക ബന്ധത്തിനു ശേഷം വാഹനത്തില്‍ കിടന്ന് ഉറങ്ങിപ്പോയ ഇരുവരും പിറ്റേന്ന് സ്ഥലം ഉടമയായ കർഷകന്റെ അലർച്ച  കേട്ടാണ് ഉണർന്നത്. തന്റെ പാടം തന്നെ കമിതാക്കൾ തിരഞ്ഞെടുത്തു എന്നത് തെല്ലൊന്നുമല്ല കർഷകനെ ചൊടിപ്പിച്ചത്. എന്നാല്‍   പൊലീസിനെ അറിയിക്കാതെ സംഭവം ഒതുക്കിത്തീർക്കാനായിരുന്നു ഇരുവരുടെയും ശ്രമം. അതുകൊണ്ടു തന്നെ 50 പൗണ്ട് (ഏകദേശം 5000 രൂപ) ബഹളം വച്ച  കര്‍ഷകനു നല്‍കി.

എന്നാല്‍ അവിടം കൊണ്ടും സംഗതി തീര്‍ന്നില്ലെന്ന് പിന്നീടാണ് മനസിലായത്. വണ്ടി മുന്നോട്ടെടുക്കാന്‍ നോക്കി. പക്ഷേ കാര്‍ അനങ്ങുന്നില്ല. അത് പാടത്തെ ചെളിയില്‍ പൂണ്ടുപോയിരിക്കുന്നു. തുടര്‍ന്ന് ഒരു റിക്കവറി സംഘത്തെ ഇവര്‍ വിളിച്ചുവരുത്തി. ഇവരാണ് വാഹനം വയലിനു പുറത്തെത്തിച്ചത്.

ഈ റിക്കവറി സംഘമാണ് പിന്നീട് ഈ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനിടെ തങ്ങൾക്കു ലഭിച്ച വളരെ രസകരമായ ഒരു ദൗത്യമായിരുന്നു ഇതെന്നാണ് ഇവർ പറഞ്ഞത്. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇപ്പോള്‍.