Asianet News MalayalamAsianet News Malayalam

രണ്ടര ലക്ഷം വരെ വിലക്കിഴിവില്‍ ഒരു കാര്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പ്രീമിയം സെഡാനായ സിവിക്കിന് വൻ ഡിസ്‍കൗണ്ട് പ്രഖ്യാപിച്ചു

Cash Discount On New Honda Civic
Author
Mumbai, First Published Sep 16, 2019, 5:03 PM IST

വാഹനവിപണിയിലെ പ്രതിസന്ധിക്കിടെ പ്രീമിയം സെഡാനായ സിവിക്കിന് വൻ ഡിസ്‍കൗണ്ട് പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. വ്യത്യസ്‍ത മോഡലുകളിലായി ഏകദേശം 2.5 ലക്ഷം രൂപവരെയാണ് ഇളവുകൾ. എല്ലാ ഡീസൽ മോഡലുകൾക്ക് 2.5 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോൾ വിസിവിടിക്ക് ക്യാഷ് ഡിസ്കൗണ്ടായി 2 ലക്ഷം രൂപയുമാണ് കമ്പനി നൽകുന്നത്. കൂടാതെ വിസിവിടി ഒഴികെയുള്ള പെട്രോൾ വകഭേദങ്ങൾക്ക് 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.  ഈ മാസം അവസാനം വരെയാണ് ഈ ഓഫറുകള്‍ ലഭിക്കുക. 

Cash Discount On New Honda Civic

2019 ഫെബ്രുവരി 15നാണ് പത്താംതലമുറ സിവിക്ക് ഇന്ത്യന്‍ വിപണിയിലെത്തിയത്.  ഒൻപതാം തലമുറ ഒഴിവാക്കിയാണ് സിവിക്കിന്റെ 10–ാം തലമുറയെ  ഹോണ്ട ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചത്. പെട്രോൾ എൻജിനോടെ മൂന്നു വകഭേദത്തിലും ഡീസൽ എൻജിൻ സഹിതം രണ്ടു വകഭേദത്തിലുമാണു വാഹനം വിൽപ്പനയ്ക്കുള്ളത്. പെട്രോൾ വകഭേദങ്ങൾക്ക് 18.06 ലക്ഷം രൂപ മുതലും ഡീസൽ പതിപ്പുകൾക്ക് 21.39 ലക്ഷം രൂപ മുതലുമാണ് ഇന്ത്യയിലെ ഷോറൂം വില.

Cash Discount On New Honda Civic

നിലവിലുള്ളത്തിനെക്കാള്‍ കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുതിയ സിവിക്കിന്‍റെ രൂപഭാവം.  എല്‍ഇഡി ഹെഡ്‌ലൈറ്റ് ആന്‍ഡ് ഡിആര്‍എല്‍, പിയാനോ ബ്ലാക്ക് ഗ്രില്‍, ക്രോമിയം ആവരണമുള്ള ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ പ്രത്യേകതകളാണ്. പുതിയ ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയിരിക്കുന്ന ബമ്പര്‍, ഷാര്‍ക്ക് ടൂത്ത് ആന്റിന എന്നിവ പിന്‍ഭാഗത്തെ വേറിട്ടതാക്കുന്നു.

ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ലെതര്‍ ഫിനീഷിങ് ഇന്റീരിയര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി പര്‍പ്പസ് സ്റ്റീയറിങ് എന്നിവ പുതിയ സിവിക്കിലെ പ്രത്യേകതകളാണ്. 

Cash Discount On New Honda Civic

1.8 ലിറ്റര്‍ ഐ.വി.ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ എന്നിങ്ങനെ രണ്ട് എന്‍ജിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക്കിലുണ്ട്. പെട്രോള്‍ എന്‍ജിന് 138 ബി.എച്ച്.പി. കരുത്തും 176 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. ഡീസല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും 300 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് രണ്ടിലും. 

Cash Discount On New Honda Civic

കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്, റോഡ് ഡിപ്പാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എ.ബി.എസ്. എന്നീവയാണ് വാഹനത്തിന്‍റെ സുരക്ഷാമുഖം. 

Cash Discount On New Honda Civic

Follow Us:
Download App:
  • android
  • ios