നിര്‍ത്തിയിട്ടിരുന്ന തന്‍റെ വാഹനം അഗ്നിക്ക് ഇരയായതിന്‍റെ ഞെട്ടലിലായിരുന്നു ആ കാര്‍ ഉടമ. തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അയാള്‍ തീരുമാനിക്കുന്നത്. 

അങ്ങനെ ദൃശ്യങ്ങള്‍ പരിശോധിച്ച അയാള്‍ ഞെട്ടി. തലമുഴുവന്‍ കറുത്ത തുണി കൊണ്ട് മൂടിയ ഒരു മനുഷ്യരൂപം കാറിനു നേരെ നടന്നടുക്കുന്നു. കാറിനു ചുറ്റും നടക്കുന്ന ആ രൂപം ചില്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ തകര്‍ത്ത ചില്ലിനിടയിലൂടെ ആ മനുഷ്യന്‍ അകത്തേക്ക് എന്തോ ഇടുന്നതും തീ ആളുന്നു. അതോടെ അയാള്‍ ഓടി മാറുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. എവിടെ നടന്ന സംഭവമാണെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേരാണ് ഈ വീഡിയോ പങ്കു വയ്ക്കുന്നത്. കാറിന് തീ പിടിച്ചത് എങ്ങനെയാണെന്നും ആ മനുഷ്യന്‍റെ ഉദ്ദേശം എന്തായിരുന്നുവെന്നുമാണ് ആളുകല്‍ ചോദിക്കുന്നത്. കാര്‍ മോഷ്‍ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്‍ടാവ് അകത്തേക്കിട്ട വസ്‍തുവില്‍ നിന്നാണ് തീ പടര്‍ന്നതെന്നും അതല്ല കാറിനകത്ത് തന്നെ സൂക്ഷിച്ച വസ്‍തുവില്‍ നിന്നാകാമെന്നുമൊക്കെയാണ് പലരും വാദിക്കുന്നത്.