Asianet News MalayalamAsianet News Malayalam

300 NK ഡെലിവറി തുടങ്ങി സിഎഫ് മോട്ടോ

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുടെ 300 NK മോട്ടോര്‍സൈക്കിളിന്‍റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചു

CF Moto 300 NK delivery started
Author
Mumbai, First Published Jun 16, 2021, 10:32 AM IST

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുടെ 300 NK മോട്ടോര്‍സൈക്കിളിന്‍റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  2.29 ലക്ഷം രൂപയാണ് നേക്കഡ് മോട്ടോര്‍സൈക്കിളിന് എക്‌സ് ഷോറൂം വില. 2021  മാര്‍ച്ചിലാണ് കമ്പനി ആദ്യ ബിഎസ് 6 മോഡലിനെ അവതരിപ്പിക്കുന്നത്.

നേക്കഡ് സ്ട്രീറ്റ്ഫൈറ്ററില്‍ കാഴ്ച്ചയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫുള്‍ എല്‍ഇഡി ഹെഡ്ലാംപ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മസ്‌കുലര്‍ ഇന്ധന ടാങ്ക്, മുകളിലേക്ക് ഉയര്‍ന്ന പിന്‍ഭാഗം, സ്പ്ലിറ്റ് സീറ്റ് സംവിധാനം, അണ്ടര്‍ബെല്ലി എക്സോസ്റ്റ്, പിറകില്‍ ഫെന്‍ഡറില്‍ ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ്, 5 സ്പോക്ക് അലോയ് വീലുകള്‍ എന്നിവ അതേപോലെ തുടരുന്നു.

മുന്നില്‍ അപ്സൈഡ് ഡൗണ്‍ (യുഎസ്ഡി) ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് എന്നിവയാണ് സസ്പെന്‍ഷന്‍. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്ക് നല്‍കി. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറാണ്. മോട്ടോര്‍സൈക്കിളിന്റെ ഭാരമാണ് പ്രധാന സവിശേഷതകളിലൊന്ന്. ബിഎസ് 4 പതിപ്പിന് 151 കിലോഗ്രാം മാത്രമായിരുന്നു ഭാരം.

250 സിസി മുതല്‍ 650 സിസി സെഗ്മെന്റുകളിലെ മോഡലുകളുമായി രണ്ട് വര്‍ഷം മുമ്പാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ സിഎഫ്മോട്ടോ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. സിഎഫ് മോട്ടോ ഇന്ത്യയുടെ ആദ്യത്തെ ബിഎസ്-VI നിലവാരത്തിലുള്ള മോഡലാണ് പുതിയ 300NK  കെടിഎം 250 ഡ്യൂക്ക്, ബിഎംഡബ്ല്യു ജി 310 ആര്‍, ടിവിഎസ് അപ്പാഷെ ആര്‍ആര്‍ 310 എന്നീ മോഡലുകളാണ് സിഎഫ് മോട്ടോയുടെ 300 NKയുടെ ഇന്ത്യയിലെ എതിരാളികള്‍.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
Follow Us:
Download App:
  • android
  • ios