ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുടെ 300 NK -യുടെ ബി‌എസ് 6 പതിപ്പ് ഉടന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോയുടെ 300 NK -യുടെ ബി‌എസ് 6 പതിപ്പ് ഉടന്‍ വിപണിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബൈക്കിന്‍റെ വരവിനെ സൂചിപ്പിക്കുന്ന കുറച്ച് പോസ്റ്റുകൾ CF മോട്ടോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചതായി ഡ്രൈവ് സ്‍പാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒറ്റ നോട്ടത്തിൽ പുതിയ മോഡൽ മുൻഗാമിയേക്കാൾ വ്യത്യസ്തമായി തോന്നില്ല. എന്നാൽ, ഫ്യുവൽ ടാങ്ക് കവറുകളിലും ടാങ്ക് വിപുലീകരണങ്ങളിലും ചെറിയ മാറ്റങ്ങൾ ഉണ്ട്. 300 NK -യുടെ ലോഞ്ചിനെക്കുറിച്ച് കൂടുതൽ‌ വിശദാംശങ്ങൾ‌ CF മോട്ടോ നൽകിയിട്ടില്ല.

ഓൺ‌ലൈനിൽ ബി‌എസ് VI ബൈക്കിന്റെ പുതിയ രണ്ട് സ്പൈ ഷോട്ടുകൾ കാണാം. മോട്ടോർസൈക്കിളിന് പുതിയ റിംമ്മുകളും നൽകിയിരിക്കുന്നു. Y-ആകൃതിയിലുള്ള സ്‌പോക്കുകൾ പഴയ സ്റ്റാർ അലോയി സ്‌പോക്ക് ഡിസൈനെ മാറ്റി സ്ഥാപിക്കുന്നു. ബി‌എസ് IV പാലിക്കുന്ന 292 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് 27.87 bhp കരുത്തും 25 Nm ടോർക്കും പുറപ്പെടുവിക്കുന്നു. ട്യൂണിംഗിൽ ഒരു മാറ്റവുമില്ലെന്നാണ് സൂചന.

ചൈനീസ് ബൈക്ക് നിർമ്മാതാക്കൾ CF മോട്ടോ 2020 -ൽ വിപണിയിൽ പുതുതായി ഒന്നും അവതരിപ്പിച്ചിരുന്നില്ല. ബി‌എസ് VI അപ്‌ഡേറ്റുകൾ പുതിയ ബൈക്ക് ലോഞ്ചുകൾ ടീസറുകൾ എന്നിവയുൾപ്പടെ ഒരു പ്രവർത്തനങ്ങളും ഉണ്ടായിരുന്നില്ല. കൊവിഡ്-19 മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ CF മോട്ടോ നിർത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ 300 NKയുടെ വാർത്ത പുറത്തുവരുന്നത്. വരും മാസങ്ങളിൽ‌ ബൈക്കിന്റെ ലോഞ്ച് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.