ചൈനീസ് വാഹന നിർമ്മാതാക്കളായ BYD തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി അറ്റോ 2 ഇന്ത്യയിൽ പരീക്ഷിച്ചുവരികയാണ്. 45 kWh ബാറ്ററി പായ്ക്കും 463 കിലോമീറ്റർ റേഞ്ചുമുള്ള ഈ കാർ 35 ലക്ഷം രൂപയ്ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രശസ്‍ത ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി അറ്റോ 2 ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ ശ്രേണി കൂടുതൽ വികസിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനി ഇതിനകം തന്നെ അറ്റോ 3, സീൽ, ഇമാക്സ് 7 , സീലിയൻ തുടങ്ങിയ കാറുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട് . ഇപ്പോൾ കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി അറ്റോ 2 ഇന്ത്യയിൽ പരീക്ഷിച്ചുവരികയാണ്. അടുത്തിടെ ഈ കാർ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

പരീക്ഷണത്തിലിരിക്കുന്ന മോഡൽ കാമഫ്ലേജിൽ പൊതിഞ്ഞ നിലയിൽ ആണെങ്കിലും നിരവധി വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. യുകെ വിപണിയിൽ ഇതിനകം തന്നെ ലോഞ്ച് ചെയ്തിട്ടുണ്ട് ഈ മോഡൽ. ഇതിന്‍റെ ഫീച്ചറുകളിലും സജ്ജീകരണത്തിലും ചില മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ടുകൾ. അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയിലെ വില 35 ലക്ഷം രൂപയാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്ത ശേഷം, ഈ കാർ ക്രെറ്റ ഇലക്ട്രിക്കുമായി നേരിട്ട് മത്സരിക്കും.

യൂറോ-സ്പെക്ക് ബിവൈഡി അറ്റോ 2 ഇന്ത്യയിൽ പുറത്തിറക്കുമ്പോൾ , 45 kWh ബിവൈഡി ബ്ലേഡ് ബാറ്ററി പായ്ക്കായിരിക്കും ഇതിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 463 കിലോമീറ്റർ വരെ ഡബ്ല്യുഎൽടിപി റേഞ്ച് ഇത് വാഗ്‍ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു . പരമാവധി 174 bhp പവറും 290 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു ഫോർ വീൽ ഡ്രൈവ് മോട്ടോറാണ് ബിവൈഡി അറ്റോ 2 വിന് കരുത്ത് പകരുന്നത് . 160 kmph എന്ന പരമാവധി വേഗതയിൽ 7.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 ​​kmph വരെ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് പവർട്രെയിൻ ഇതിനെ പ്രാപ്‍തമാക്കുന്നു.

ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ബിവൈഡി അറ്റോ 2 മുന്നിൽ നിന്ന് വളരെ ശക്തമായി കാണപ്പെടുന്നു. മൊബിയസ് റിംഗ് കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, എൻഎഫ്‍സി കീ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, പനോരമിക് സൺറൂഫ്, അലുമിനിയം റൂഫ് റെയിലുകൾ, ഇലക്ട്രിക് ഫോൾഡിംഗ് ഓആർവിഎമ്മുകൾ , റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവ ഈ ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതകളാണ്.