അതേസമയം എസ്‍യുവികളുടെ കാര്യത്തില്‍ വ്യത്യസ്‍തമായ ഒരു അഭിപ്രായവുമായി എത്തിയിരിക്കുകയാണ് വാഹനങ്ങളുടെ സുരക്ഷാ റേറ്റിംഗ് പരിശോധിക്കുന്ന സംവിധാനമായ ഗ്ലോബൽ എൻസിഎപി മേധാവി ഡേവിഡ് വാർഡ്. റോഡ് സുരക്ഷയെ സംബന്ധിച്ചിടത്തോളം വലിയ വലിപ്പമുള്ള എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മോശം പ്രവണതയാണെന്നും കാൽനടയാത്രക്കാർക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നതിനാൽ കൂടുതൽ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ അമേരിക്ക ചെയ്‍ത തെറ്റ് ഇന്ത്യ ആവർത്തിക്കരുതെന്നുമാണ്  അദ്ദേഹം പറഞ്ഞത്. 

ടുത്തകാലത്തായി ഇന്ത്യയിൽ സ്‌പോർട് യൂട്ടിലിറ്റി വെഹിക്കിളുകളുടെ (എസ്‌യുവി) ആവശ്യം വളരെ ഉയർന്നതാണ്. അത് കാലക്രമേണ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഇന്ത്യൻ വിപണിയിൽ കാണുന്നത്ര വ്യത്യസ്‍തമായ എസ്‌യുവി വാഹനങ്ങൾ മറ്റൊരു രാജ്യത്തിനും കണ്ടെത്താൻ കഴിയില്ല. ഇന്ത്യൻ ഉപഭോക്താക്കൾക്ക് മിനി, മൈക്രോ, കോംപാക്റ്റ്, മിഡ്-സൈസ്, ഫുൾ സൈസ് എന്നിങ്ങനെ വിവിധ വലുപ്പത്തിലുള്ള എസ്‌യുവികളിൽ നിന്ന് തിരഞ്ഞെടുക്കാം. 

അതേസമയം എസ്‍യുവികളുടെ കാര്യത്തില്‍ വ്യത്യസ്‍തമായ ഒരു അഭിപ്രായവുമായി എത്തിയിരിക്കുകയാണ് വാഹനങ്ങളുടെ സുരക്ഷാ റേറ്റിംഗ് പരിശോധിക്കുന്ന സംവിധാനമായ ഗ്ലോബൽ എൻസിഎപി മേധാവി ഡേവിഡ് വാർഡ്. റോഡ് സുരക്ഷയെ സംബന്ധിച്ചിടത്തോളം വലിയ വലിപ്പമുള്ള എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് മോശം പ്രവണതയാണെന്നും കാൽനടയാത്രക്കാർക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നതിനാൽ കൂടുതൽ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ അമേരിക്ക ചെയ്‍ത തെറ്റ് ഇന്ത്യ ആവർത്തിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക സഹകരണത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യുക്കേഷൻ (IRTE) ന്യൂഡൽഹിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ 'ഗ്ലോബൽ റോഡ് സേഫ്റ്റി ഇനിഷ്യേറ്റീവ്' പരിപാടിയിലാണ് ഡേവിഡ് വാർഡ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ വാഹന വ്യവസായം എസ്‌യുവി വലുപ്പത്തിലും ഭാരത്തിലും അമേരിക്കൻ മാതൃക പിന്തുടരുകയാണെങ്കിൽ അത് വലിയ തെറ്റായിരിക്കുമെന്നും നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾക്കും റോഡ് സുരക്ഷയ്ക്കും, വാഹനത്തിന്റെ വലുപ്പം മുമ്പത്തേക്കാൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

റോഡപകടങ്ങള്‍ക്ക് പ്രധാനകാരണം എഞ്ചിനീയറിംഗ് തകരാർ, തുറന്നടിച്ച് ഗഡ്‍കരി

വിവിധ രാജ്യങ്ങളിൽ നടത്തിയ സമീപകാല പഠനങ്ങൾ കാണിക്കുന്നത്, എല്ലാ വിഭാഗത്തിലും വലുതും ഭാരമേറിയതുമായ എസ്‌യുവികൾ വിൽക്കാനുള്ള കാർ വ്യവസായത്തിന്റെ തുടർച്ചയായ ശ്രമങ്ങൾ റോഡ് സുരക്ഷയ്ക്ക് മോശം വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ആവശ്യം റോഡ് സുരക്ഷയ്ക്കും പരിസ്ഥിതിക്കും വെല്ലുവിളിയാണ്. ഗവൺമെന്റുകൾ ഈ വലിയ വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കരുത്. സമീപകാലത്ത് കാറുകൾക്ക് വലിപ്പവും നീളവും ഭാരവും കൂടിയിട്ടുണ്ട്. ഏത് അപകടത്തിലും എസ്‌യുവികളും പിക്ക്-അപ്പ് വാഹനങ്ങളും റോഡ് ഉപയോക്താക്കൾക്ക് കൂടുതൽ മാരകമാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം ഇന്ത്യൻ വിപണിയിൽ എസ്‌യുവി വാഹനങ്ങൾ അതിവേഗം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുകയാണ്. കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്‍റ് ഹാച്ച്‌ബാക്കുകളുടെയും മറ്റ് ചെറുകാറുകളുടെയും വിൽപ്പന കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന ഓരോ രണ്ടാമത്തെ കാറും ഒരു എസ്‌യുവി അല്ലെങ്കിൽ എംപിവി ആയതിനാൽ, അവയുടെ വളർച്ചാ നിരക്ക് ഹാച്ച്ബാക്കുകളേക്കാളും സെഡാനുകളേക്കാളും വളരെ കൂടുതലാണ്. മിക്ക വാഹന നിർമാണ കമ്പനികളും തങ്ങളുടെ വാഹനങ്ങൾ യൂട്ടിലിറ്റി വെഹിക്കിൾ (യുവി) വിഭാഗത്തിൽ അവതരിപ്പിക്കുന്ന തിരക്കിലാണ്. ചില കമ്പനികൾ അവരുടെ നിലവിലുള്ള മോഡലുകളുടെ പ്ലാറ്റ്‌ഫോമിൽ പുതിയ എസ്‌യുവി കാറുകൾ പോലും അവതരിപ്പിക്കുന്നു. 

2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ 2023 ഏപ്രിലിനും നവംബറിനുമിടയിൽ ഇന്ത്യയിലെ എസ്‌യുവി വിൽപ്പന 26 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ എസ്‌യുവികളുടെ പങ്ക് അതിവേഗം വർദ്ധിച്ചു. സെപ്റ്റംബർ വരെ ഇത് 51 ശതമാനമായിരുന്നു. ഈ വർഷം നവംബറിൽ അത് 53 ശതമാനമായി ഉയർന്നു. 

എന്നാൽ റോഡപകടങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് ഓരോ മൂന്ന് മിനിറ്റിലും കുറഞ്ഞത് ഒരാളെങ്കിലും റോഡപകടങ്ങളിൽ മരിക്കുന്നു. 2022-ൽ റോഡപകടങ്ങളിൽ 1,55,781 ജീവനുകളും 4,43,366 പേരുമാണ് മരിച്ചത്. ആളുകൾക്ക് പരിക്കേറ്റു. ഈ സാഹചര്യത്തിൽ റോഡിലെ യാത്രക്കാരുടെ സുരക്ഷ വലിയ ചോദ്യമാണ്. 

youtubevideo