പ്രായപൂര്‍ത്തിയാകാത്ത വാഹനം ഓടിച്ച കുട്ടിയെ ആര്‍ടിഒ അധികൃതര്‍ പിടികൂടി. കഴിഞ്ഞദിവസം കൊച്ചിയിലാണ് സംഭവം. ബൈക്ക് യാത്രക്കിടയിലാണ് കലൂര്‍ സ്വദേശികളായ മൂന്നു കുട്ടികളെ അധികൃതര്‍ തടയുന്നത്. 

വാഹനം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി. ആര്‍ക്കും ഡ്രൈവിങ് ലൈസന്‍സില്ല. എല്ലാവര്‍ക്കും 18 വയസില്‍ താഴെ പ്രായവും. ഒടുവില്‍ വണ്ടി ഓടിച്ച കുട്ടിയെ ആര്‍ടിഒ ഓഫീസിലേക്ക് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോയി. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് കുട്ടിയെക്കൊണ്ട് ഇംപോസിഷന്‍ എഴുതിച്ചു. 

പിന്നീട് കുട്ടിയുടെ അച്ഛനോട് ലൈസന്‍സുമായി മകനെയും കൂട്ടി എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ പരിശീലനത്തിനു പോകാനും നിര്‍ദ്ദേശിച്ചു. ഒരുദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം.