Asianet News MalayalamAsianet News Malayalam

ടാറ്റയുടെ കൈപിടിച്ച് ആ ചൈനീസ് വാഹനഭീമനും ഇന്ത്യയിലേക്ക്

ടാറ്റാ മോട്ടോഴ്‍സിന്‍റെ കൂട്ടുപിടിച്ച് ചൈനീസ് വാഹനഭീമന്മാരായ ചെറി ഓട്ടോമൊബൈല്‍സും ഇന്ത്യന്‍ നിരത്തിലേക്ക്

Chinas Chery Automobile could act as a strategic investor and technology partner for Tata Motors
Author
Mumbai, First Published Apr 13, 2020, 4:25 PM IST

ടാറ്റാ മോട്ടോഴ്‍സിന്‍റെ കൂട്ടുപിടിച്ച് ചൈനീസ് വാഹനഭീമന്മാരായ ചെറി ഓട്ടോമൊബൈല്‍സും ഇന്ത്യന്‍ നിരത്തിലേക്ക് എത്തുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. 

ഇന്ത്യന്‍ വിപണിലേക്കുള്ള ചെറി ഓട്ടോമൊബൈല്‍സിന്റെ പ്രവേശനം ഏറെക്കുറെ ഉറപ്പായി എന്നാണ് പുതിയ വാര്‍ത്തകള്‍. ചൈനീസ് നിര്‍മ്മാതാക്കളായ ചെറി ഓട്ടോമൊബൈല്‍സിനെ ആഭ്യന്തര വിപണിയിൽ കൂടെ കൂട്ടാന്‍ ഉറപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. 

ടാറ്റാ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ബോർഡ് വിവിധ പദ്ധതികളിലൂടെ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള പാസഞ്ചർ വാഹന ബിസിനസിന് സബ്‌സിഡിയറി നൽകാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി. ചൈനീസ് കമ്പനിയായ ചെറി തന്ത്രപരമായ നിക്ഷേപം നടത്തുകയും സാങ്കേതിക പങ്കാളിയാകാനും ബോര്‍ഡ് അംഗീകാരം നല്‍കി. 2021 -ഓടെ ഈ പങ്കാളിത്തം സജീവമാക്കാനാണ് തീരുമാനം. 

നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് ആഡംബര ബ്രാന്‍ഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ചൈനീസ് പങ്കാളിയാണ് ചെറി. ചൈനീസ് വാഹനവിപണിയില്‍ ടാറ്റയുടെയും ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെയും വാഹനങ്ങള്‍ എത്തിക്കുന്നതിനായി ടാറ്റയും ചെറിയും 2012-ല്‍ കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ നിര്‍മാണശാല ചൈനയില്‍ തുറന്നത്.  

ചൈനയിലെ ആഭ്യന്തര വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് ചെറി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. നിലവില്‍ ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ മുന്‍നിരയിലുള്ളവരാണ് ചെറി. 2017-ല്‍ തന്നെ ഇവര്‍ ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടാറ്റയുമായി സഹകരിച്ച് ഇന്ത്യൻ വിപണി പിടിച്ചെടുക്കലാണ് ചെറിയുടെ ലക്ഷ്യം. ബ്രാന്‍ഡിന്റെ ഭാവി ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രൊജക്ടുകളിലും അനുബന്ധ സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുമെന്നാണ് സൂചനകൾ. എന്നാല്‍ ഇതുസംബന്ധിച്ച് ടാറ്റയിൽ നിന്നും ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ വന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios