സിട്രോൺ അതിന്റെ 'ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമ്മിച്ച' C3 എസ്‌യുവി ജൂലൈ 20 ന് അവതരിപ്പിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 C3 യുടെ ബുക്കിംഗ് ജൂലൈ 1 മുതൽ ആരംഭിക്കും. 

ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോൺ സി3 കുറച്ചുകാലം മുമ്പ് ഇന്ത്യൻ വിപണിയിൽ പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത മാസം എസ്‌യുവി അവതരിപ്പിക്കാൻ കാർ നിർമ്മാതാവ് തയ്യാറായിക്കഴിഞ്ഞു. സിട്രോൺ അതിന്റെ 'ഇന്ത്യക്കാർക്കായി ഇന്ത്യയിൽ നിർമ്മിച്ച' C3 എസ്‌യുവി ജൂലൈ 20 ന് അവതരിപ്പിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 C3 യുടെ ബുക്കിംഗ് ജൂലൈ 1 മുതൽ ആരംഭിക്കും.

ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3

അനാച്ഛാദനം ചെയ്‍ത് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് സിട്രോൺ അതിന്റെ രണ്ടാമത്തെ ഉൽപ്പന്നം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 2022 സിട്രോൺ C3 എസ്‌യുവി ഉപഭോക്താക്കൾക്കായി ജൂലൈ 20 ന് ഔദ്യോഗികമായി അവതരിപ്പിക്കും. C3 എസ്‌യുവിയുടെ ബുക്കിംഗ് ജൂലൈ 1 മുതൽ ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യൻ ഉപഭോക്താക്കൾക്കുള്ള ഫ്രഞ്ച് കാർ നിർമ്മാതാക്കളുടെ നിരയിൽ C3 എസ്‌യുവി C5 എയർക്രോസ് എസ്‌യുവിയുടെ ഒപ്പം ചേരും. ലോഞ്ചിന് മുന്നോടിയായി, സിട്രോൺ C3 എസ്‌യുവിയെക്കുറിച്ചുള്ള നിരവധി സാങ്കേതിക വിശദാംശങ്ങളും സവിശേഷതകളും ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

'ഇന്ത്യൻമാർക്കായുള്ള ഇന്ത്യയിൽ നിർമ്മിച്ചത്' എന്ന് ഫ്രഞ്ചു കമ്പനി വിളിക്കുന്ന സിട്രോൺ സി3, കോമൺ മോഡുലാർ പ്ലാറ്റ്‌ഫോം (സിഎംപി) അടിസ്ഥാനമാക്കിയുള്ളതാണ്. കമ്പനിയുടെ തിരുവള്ളൂരിലെ സ്ഥാപനത്തിൽ പ്രാദേശികമായി വാഹനം അസംബിൾ ചെയ്യും. എഞ്ചിനും ട്രാൻസ്മിഷനും തമിഴ്‌നാട്ടിലെ ഹൊസൂരിൽ വികസിപ്പിക്കും. സി3യുടെ 90 ശതമാനവും പ്രാദേശികവൽക്കരിക്കപ്പെട്ടതാണെന്ന് സിട്രോൺ അവകാശപ്പെടുന്നു.

ചൈനയും റഷ്യയും 'ചതിച്ചപ്പോഴും' രക്ഷിച്ചത് ഇന്ത്യയെന്ന് ഈ വണ്ടിക്കമ്പനി മുതലാളി!

2,540 എംഎം വീൽബേസോടെയാണ് ഈ എസ്‌യുവി വരുന്നത്. പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർക്കും 'സെഗ്‌മെന്റിലെ ഏറ്റവും മികച്ച ലെഗ്‌റൂം' ഉണ്ടായിരിക്കുമെന്ന് സിട്രോൺ വാഗ്‍ദാനം ചെയ്യുന്നു. പിൻസീറ്റുകളിൽ 653 എംഎം ലെഗ്‌റൂം ഉണ്ട്. മുൻവശത്ത്, കൈമുട്ടുകൾക്ക് 1418 മില്ലീമീറ്ററും ഹെഡ്റൂമിന് 991 മില്ലീമീറ്ററും ഉണ്ട്. ഇന്ത്യൻ റോഡുകള്‍ക്ക് അനുയോജ്യമായ 180 എംഎം വീൽബേസും C3-നുണ്ട്. എന്നിരുന്നാലും, ഇത് അതിന്റെ എതിരാളിയായ ടാറ്റ പഞ്ച് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ അല്പം കുറവാണ്. C3 ന് 10 മീറ്റർ ടേണിംഗ് റേഡിയസും ഉണ്ട്, ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വാഹനമാക്കി മാറ്റുന്നു.

അകത്ത്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മുന്നിലും പിന്നിലും ഉള്ള യാത്രക്കാർക്കായി യുഎസ്ബി ഫാസ്റ്റ് ചാർജറുകൾ ഉൾപ്പെടെ നിരവധി സവിശേഷതകൾ C3 വാഗ്ദാനം ചെയ്യും. വൈബ്, എനർജി, എലഗൻസ് എന്നിങ്ങനെ മൂന്ന് അടിസ്ഥാന വകഭേദങ്ങളിൽ സിട്രോൺ C3 എസ്‌യുവി വാഗ്ദാനം ചെയ്യും. 

Jeep Compass Night Eagle : പുതിയ ജീപ്പ് കോംപസ് നൈറ്റ് ഈഗിൾ ഇന്ത്യയില്‍, വില 21.95 ലക്ഷം

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് C3 വരുന്നത്. ആദ്യത്തേത് 82 പിഎസ് പവർ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റാണ്. മറ്റൊന്ന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റാണ്, ഇതിന് പരമാവധി 110 PS കരുത്തും 190 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ കഴിയും. വെറും 10 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ C3 ന് കഴിയുമെന്ന് സിട്രോൺ അവകാശപ്പെടുന്നു.

എഞ്ചിനുകൾ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വരുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് ലിറ്ററിന് 19.8 കിലോമീറ്റർ മൈലേജ് നൽകുമെന്നും ടർബോചാർജ്ഡ് യൂണിറ്റ് 19.4 കിലോമീറ്റർ മൈലേജ് നൽകുമെന്നും സിട്രോൺ പറയുന്നു. രണ്ട് മൈലേജ് കണക്കുകളും എആർഎഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ തീമുകളും ഉൾപ്പെടുന്ന ആറ് കളർ ഓപ്ഷനുകളിൽ സിട്രോൺ C3 എസ്‌യുവി വാഗ്ദാനം ചെയ്യും. സെസ്റ്റി ഓറഞ്ച്, പ്ലാറ്റിനം ഗ്രേ, സ്റ്റീൽ ഗ്രേ, പോളാർ വൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കറുത്ത മേൽക്കൂരയുള്ള സെസ്റ്റി ഓറഞ്ച് അല്ലെങ്കിൽ സെസ്റ്റി ഓറഞ്ച് റൂഫുള്ള പോളാർ വൈറ്റ് എന്നിവയാണ് ഡ്യുവൽ-ടോൺ ഓപ്ഷനുകൾ.