Asianet News MalayalamAsianet News Malayalam

നിരത്തുകള്‍ കീഴടക്കാന്‍ സിട്രോണ്‍; ആദ്യവാഹനത്തിന്‍റെ പരീക്ഷണയോട്ടം തുടങ്ങി

സിട്രോണിന്‍റെ ആദ്യ വാഹനം സി5 എയര്‍ക്രോസിന്‍റെ പരീക്ഷണയോട്ടം തുടങ്ങി.

Citroen C5 Aircross's test drive started
Author
Puducherry, First Published Dec 8, 2019, 8:31 PM IST

പുതുച്ചേരി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ ആദ്യ വാഹനം സി5 എയര്‍ക്രോസിന്‍റെ പരീക്ഷണയോട്ടം തുടങ്ങി. പുതുച്ചേരിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ വാഹനത്തിന്‍റെ ചിത്രങ്ങളാണിപ്പോള്‍ പുറത്തുവന്നരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനം 2020 സെപ്തംബറില്‍ അവതരിപ്പിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചറ കഴിഞ്ഞ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ 'ഗ്രൂപ്പ് പി.എസ്.എ.'യുടെ കീഴിലുള്ള കമ്പനിയാണ് സിട്രോണ്‍. വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുത്തുവിട്ടിട്ടില്ല. എന്നാല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് തുടങ്ങിയവയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ അഞ്ചു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തുടക്കത്തില്‍ തന്നെ ഷോറൂമുകളില്‍ വാഹനം എത്തിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios