Asianet News MalayalamAsianet News Malayalam

ആ കിടിലന്‍ വാഹനം ആദ്യമെത്തുക 10 നഗരങ്ങളില്‍ മാത്രം, പട്ടികയില്‍ കൊച്ചിയും!

ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ മാത്രമായിരിക്കും ആദ്യം ഈ വാഹനം ലഭ്യമാകുക

Citroen C5 Aircross SUV Will Be Initially Sold In 10 Major Cities
Author
Mumbai, First Published Dec 22, 2019, 7:04 PM IST

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് എസ്‌യുവി ഇന്ത്യന്‍ വിപണയിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 2020 സെപ്റ്റംബറിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുക. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ മാത്രമായിരിക്കും ഈ വാഹനം ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ ഷോറൂമുകള്‍ ഉണ്ടാവുക. തമിഴ്‌നാട്ടിലെ തിരുവെള്ളൂരിലെ പ്ലാന്റിലാണ് സി5 എയര്‍ക്രോസ് അസംബ്ലിള്‍ ചെയ്യുക.

വാഹനം 2020 സെപ്തംബറില്‍ അവതരിപ്പിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചറ കഴിഞ്ഞ നേരത്തെ വ്യക്തമാക്കിയിരുന്നു.  അതിനിടെ ഇന്ത്യന്‍ നിരത്തില്‍ വാഹനത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതുച്ചേരിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.

വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുത്തുവിട്ടിട്ടില്ല. എന്നാല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തുള്ള ആകര്‍ഷണം. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്‌, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് തുടങ്ങിയവയിലാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യത്തെ അഞ്ചു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios