Asianet News MalayalamAsianet News Malayalam

ഒരുകയ്യില്‍ മൊബൈല്‍, ഹെല്‍മറ്റുമില്ല; യുവതിയുടെ ന്യായീകരണം കേട്ട് ആര്‍ടിഒ ഞെട്ടി !

രു കൈ സ്‍കൂട്ടറിന്റെ ഹാൻഡിലിലും മറു കയ്യിൽ മൊബൈൽ ഫോണുമായി ഹെല്‍മറ്റില്ലാതെ പായുന്ന പെണ്‍കുട്ടിയെ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി

College Student Held With Out Helmet And Use Mobile Phone While Driving Scooter
Author
Kochi, First Published Jan 30, 2020, 3:11 PM IST

കൊച്ചി: ഹെല്‍മറ്റ് ധരിക്കാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചും സ്‍കൂട്ടർ ഓടിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഡ്രൈവിംഗ് ലൈസന്‍സ് തെറിച്ചു. ഒപ്പം 2500 രൂപ പിഴയും ഒരു ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം.

കൊച്ചി കാക്കനാട് പടമുകൾ–പാലച്ചുവട് റോഡിലാണ് സംഭവം. പടമുകൾ പാലച്ചുവട് സ്വദേശിനിയായ വിദ്യാർഥിനിയാണ് വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മുമ്പില്‍ കുടുങ്ങിയത്.

രാവിലെ സ്‍കൂട്ടറിൽ കോളജിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി. ഒരു കൈ സ്‍കൂട്ടറിന്റെ ഹാൻഡിലിലും മറു കയ്യിൽ മൊബൈൽ ഫോണുമായി ഹെല്‍മറ്റില്ലാതെ പായുന്ന പെണ്‍കുട്ടിയെ കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. മൊബൈൽ ഫോൺ ഡയൽ ചെയ്‍തു കൊണ്ടായിരുന്നു സ്‍കൂട്ടർ ഓടിക്കൽ. 

തൊട്ടടുത്ത ജംക‍്ഷനിൽ സ്‍കൂട്ടർ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്നു വിദ്യാർഥിനി പറഞ്ഞു. ഇതോടെ ക്ലാസ് നഷ്‍ടപ്പെടാതിരിക്കാൻ അപ്പോൾ തന്നെ കുറ്റപത്രം നൽകി വിദ്യാർഥിനിയെ വിട്ടയച്ചു. പിറ്റേന്നു ആർടി ഓഫിസിൽ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പിറ്റേന്ന് ഹാജരാകാന്‍ വൈകിയതിനാൽ ഉദ്യോഗസ്ഥര്‍ വിദ്യാർഥിനിക്ക് ഷോക്കോസ് നോട്ടീസും അയച്ചു.

ഇതോടെ ആർടിഒക്ക് മുമ്പാകെ വിദ്യാർഥിനി ഹാജരായി. തുടര്‍ന്ന് ബന്ധുവിന്‍റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോൺ ചെയ്‍തത് എന്നാണ് വിദ്യാര്‍ത്ഥിനി വാദിച്ചത്. പക്ഷേ കൂട്ടുകാരിയെയാണ് വിദ്യാര്‍ത്ഥി വിളിച്ചതെന്നു അന്വേഷണത്തിൽ വ്യക്തമായി. 

തുടര്‍ന്നാണ് നടപടി. സ്‍കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതിനാണ് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്‍തത്. കൂടാതെ 2,000 രൂപ പിഴയും അടക്കണം. ഹെൽമറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴ. മൂന്നു മാസത്തിനുള്ളിൽ ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റും ഹാജരാക്കണം. 

Follow Us:
Download App:
  • android
  • ios