വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഇവിയുടെയും മഹീന്ദ്ര BE 6ന്‍റെയും  സ്പെസിഫിക്കേഷനുകളുടെയും ഫീച്ചറുകളുടെയും അടിസ്ഥാനത്തിലുള്ള താരതമ്യം ഇതാ

ന്ത്യൻ ഇലക്ട്രിക്ക് വാഹന വിപണിയിൽ വമ്പൻ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. വമ്പിച്ച വിൽപ്പന മുന്നിൽ കണ്ട് 2025 ജനുവരിയിൽ രണ്ട് സുപ്രധാന ഇലക്ട്രിക് എസ്‌യുവികൾ കൂടി രാജ്യത്തെ ഷോറൂമുകളിൽ എത്തും. ഹ്യുണ്ടായ് ക്രെറ്റ ഇവി, മഹീന്ദ്ര ബിഇ 6 എന്നവ ആണവ. ഈ വർഷത്തെ ഭാരത് മൊബിലിറ്റി ഷോയിൽ ക്രെറ്റ ഇവി ഔദ്യോഗികമായി അനാവരണം ചെയ്യുകയും അതിൻ്റെ വില പ്രഖ്യാപിക്കുകയും ചെയ്യും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബോൺ ഇലക്‌ട്രിക് BE 6 എസ്‌യുവിയുടെ പൂർണ്ണ വില വിവരങ്ങളും ഉടൻ പ്രഖ്യാപിക്കും. ഇതിൻ്റെ എൻട്രി ലെവൽ പാക്ക് 1 വേരിയൻ്റിന് 18.90 ലക്ഷം രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിൽ വരുന്നു. വരാനിരിക്കുന്ന ഈ രണ്ട് ഇലക്ട്രിക് മിഡ്‌സൈസ് എസ്‌യുവികൾ സ്പെസിഫിക്കേഷനുകളുടെയും ഫീച്ചറുകളുടെയും അടിസ്ഥാനത്തിൽ എങ്ങനെ താരതമ്യം ചെയ്ത് നോക്കാം. 

ബാറ്ററിയും റേഞ്ചും
ഹ്യുണ്ടായി ക്രെറ്റ ഇവിക്ക് 42kWh, 51.4kWh ബാറ്ററി പാക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഫുൾ ചാർജ്ജിൽ അവകാശപ്പെടുന്ന റേഞ്ച് യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും ആണ്. 7.9 സെക്കൻഡിൽ പൂജ്യം മുതൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇവിക്ക് കഴിയും.ഇതുവരെ അതിൻ്റെ പവർ, ടോർക്ക് ഔട്ട്പുട്ടുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ലഭ്യമാണ്. ഐ-പെഡൽ എന്ന സിംഗിൾ പെഡൽ ഡ്രൈവിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്.

2025 മഹീന്ദ്ര BE6 ഇവി ലിഥിയം അയേൺ ഫോസ്‌ഫേറ്റ് സെല്ലുകൾ ഉപയോഗിച്ച് - 59kWh, 79kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകളുമായാണ് എത്തുന്നത്. 59kWh ബാറ്ററി പരമാവധി 228 bhp കരുത്തും 380 Nm ടോർക്കും നൽകുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് 281 bhp കരുത്തും 380 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ട് പതിപ്പുകളും സ്റ്റാൻഡേർഡ് കോൺഫിഗറേഷനായി റിയർ-വീൽ ഡ്രൈവ് (RWD) സഹിതമാണ് വരുന്നത്. 6.7 സെക്കൻഡിനുള്ളിൽ BE 6-ൻ്റെ ഉയർന്ന സ്പെക് പതിപ്പിന് 0 മുതൽ 100 ​​km/h വേഗത കൈവരിക്കാൻ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഇത് മൂന്ന് ഡ്രൈവ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു അധിക ബൂസ്റ്റ് മോഡും ഈ വാഹനത്തിന് ലഭിക്കുന്നു. മഹീന്ദ്ര ബിഇ 6-ൻ്റെ എആർഎഐ റേറ്റുചെയ്ത റേഞ്ച് വലിയ ബാറ്ററിയിൽ 550 കിലോമീറ്ററും ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 556 കിലോമീറ്ററുമാണ്.

ചാർജിംഗ് സമയം
DC ഫാസ്റ്റ് ചാർജർ അല്ലെങ്കിൽ 11kW എസി വാൾ ബോക്സ് ചാർജർ ഉപയോഗിച്ച് ക്രെറ്റ ഇവി ചാർജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. ഡിസി ചാർജിംഗ് വഴി 58 മിനിറ്റിനുള്ളിൽ 10% മുതൽ 80% വരെയും എസി ചാർജർ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിൽ 10% മുതൽ 100% വരെയും ചാർജ് ചെയ്യാം.

അതേസമയം മഹീന്ദ്ര ബിഇ 6 ഒരു 175kW DC ഫാസ്റ്റ് ചാർജറിനെ പിന്തുണയ്ക്കുന്നു, ഇത് വെറും 20 മിനിറ്റിനുള്ളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ പ്രാപ്തമാക്കുന്നു. 11.2kW എസി ചാർജറും 7.3kW എസി ചാർജറുംകമ്പനി വാഗ്ദാനം ചെയ്യുന്നു. ഇവ ഉപയോഗിച്ച്, BE 6 യഥാക്രമം 8 മണിക്കൂർ (79kWh)/6 മണിക്കൂർ (59kWh), 11.7 മണിക്കൂർ (79kWh)/8.7 മണിക്കൂർ (59kWh) എന്നിവയിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും.

ഫീച്ചറുകൾ
ഗ്ലോബൽ-സ്പെക്ക് കോന ഇവിക്ക് സമാനമായ പുതിയ സ്റ്റിയറിംഗ് വീൽ ക്രെറ്റ ഇവിയിൽ ലഭിക്കുന്നു. ഇതിൻ്റെ ഫ്ലോട്ടിംഗ് സെൻ്റർ കൺസോളിന് ഒരു ആധുനിക ലുക്ക് ലഭിക്കുന്നു. ഹ്യുണ്ടായിയുടെ ഡിജിറ്റൽ കീ, 360-ഡിഗ്രി ക്യാമറകൾ, ഒരു പനോരമിക് സൺറൂഫ്, വെഹിക്കിൾ-ടു-ലോഡ് (V2L) സാങ്കേതികവിദ്യ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) തുടങ്ങിയ സവിശേഷതകൾ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, 8-വേ പവർഡ് ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ, ഓട്ടോ ഡേ/ എന്നിവയുൾപ്പെടെയുള്ള മറ്റ് സവിശേഷതകൾ സാധാരണ ക്രെറ്റയിൽ നിന്നും ലഭിക്കുന്നു. നൈറ്റ് ഐആർവിഎം, സബ് വൂഫർ ഉള്ള 8-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, കീലെസ്സ് എൻട്രിയും സ്റ്റാർട്ടും, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക്നോളജി, അലക്സാ ഇൻ്റഗ്രേഷൻ, ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകളും ക്രെറ്റ ഇവിക്ക് ലഭിക്കുന്നു.

അതേസമയം മഹീന്ദ്ര ബിഇ 6 ഇലക്‌ട്രിക് എസ്‌യുവി അതിൻ്റെ കൺസെപ്റ്റ് പതിപ്പിൽ ഉറച്ചുനിൽക്കുന്നു. നൂതന സവിശേഷതകളുള്ള കോക്ക്പിറ്റ് പോലുള്ള ക്യാബിൻ വാഗ്ദാനം ചെയ്യുന്നു. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത 30-ലധികം ആപ്പുകളെ പിന്തുണയ്ക്കുന്ന പുതിയ MAIA സോഫ്‌റ്റ്‌വെയർ നൽകുന്ന ഡ്യുവൽ 12.3 ഇഞ്ച് ഫ്ലോട്ടിംഗ് സ്‌ക്രീനുകൾ ഇതിൽ ഉൾപ്പെടുന്നു. ആഗ്‌മെൻ്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്‌പ്ലേ (AR HUD) അവതരിപ്പിക്കുന്ന സെഗ്‌മെൻ്റിലെ ആദ്യത്തെ വാഹനമാണ്മഹീന്ദ്ര ബിഇ6. പ്രകാശിതമായ മഹീന്ദ്ര ലോഗോയുള്ള ഇരട്ട സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും റോട്ടറി ഡ്രൈവ് മോഡ് സെലക്ടർ, കപ്പ് ഹോൾഡറുകൾ, വയർലെസ് ചാർജിംഗ്, എയർക്രാഫ്റ്റ് ത്രോട്ടിൽ-സ്റ്റൈൽ ഡ്രൈവ് സെലക്ടർ എന്നിവ ഉൾക്കൊള്ളുന്ന ഫ്ലോട്ടിംഗ് സെൻ്റർ കൺസോളും ഇതിലുണ്ട്.

ഡോൾബി അറ്റ്‌മോസ് 16-സ്‌പീക്കർ ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, ഇൻ-ബിൽറ്റ് വൈ-ഫൈ ഉള്ള 5G കണക്റ്റിവിറ്റി, ഇൻ-കാർ ക്യാമറ, ഇൻ്റഗ്രേറ്റഡ് മൾട്ടി-കളോടുകൂടിയ വലിയ പനോരമിക് സൺറൂഫ് എന്നിങ്ങനെയുള്ള എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ മഹീന്ദ്ര BE 6 -ൻ്റെ ടോപ്പ്-എൻഡ് വേരിയൻ്റിൽ ഉൾപ്പെടുന്നു. കളർ ലൈറ്റിംഗ് പാറ്റേണുകൾ, OTA അപ്‌ഡേറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ-പാർക്ക് അസിസ്റ്റ്, ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ഒരു പവർഡ് ഡ്രൈവർ സീറ്റ്, മഹീന്ദ്ര BE 6-ൽ സെമി-ആക്ടീവ് സസ്‌പെൻഷൻ, ക്രമീകരിക്കാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗ്, ബ്രേക്ക്-ബൈ-വയർ ടെക്‌നോളജി, വേരിയബിൾ ഗിയർ അനുപാതമുള്ള ഇലക്ട്രിക് പവർ സ്റ്റിയറിംഗ്, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.