ഏകദേശം 2.18 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 4.4 ലീറ്റർ ഇരട്ട ടർബോ ചാർജ്ഡ് വി8 എൻജിനാണ് എം8 മോഡലിന്‍റെ ഹൃദയം.
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെര്‍ഫോമെന്‍സ് വാഹനം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച പെർഫോമൻസ് കാറുകളിലൊന്നായ എം8 കൂപ്പെയാണ് ശിഖർ ധവാൻ സ്വന്തമാക്കിയതെന്ന് കാര് ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 2.18 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

പെര്‍ഫോമെന്‍സിന് ഏറെ പ്രാധാന്യം നല്‍കി എത്തുന്നു ഈ വാഹനം. 4.4 ലീറ്റർ ഇരട്ട ടർബോ ചാർജ്ഡ് വി8 എൻജിനാണ് എം8 മോഡലിന്‍റെ ഹൃദയം. 600 പിഎസ് കരുത്തും 750 എൻഎം ടോർക്കുമുള്ള ഈ കരുത്തന്‍ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം വെറും 3.3 സെക്കൻഡിൽ കൈവരിക്കും. എട്ട് സ്പീഡ് സ്റ്റെപ്പ് ട്രോണിക് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍. എം സ്‌പെക്ക് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കിയിട്ടുണ്ട് ഈ വാഹനത്തിന്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
8 സീരീസ് ഗ്രാന്‍ കൂപ്പെയുടെ പെര്‍ഫോമെന്‍സ് മോഡലാണ് എം8. ബി.എം.ഡബ്ല്യു കൂപ്പെ നിരയിലെ ഏറ്റവും കരുത്തനായി നിരത്തുകളില്‍ അതിവേഗം കുതിക്കാനുതകുന്ന രീതിയിലാണ് ഈ വാഹനത്തിന്റെ രൂപം. വലിയ കിഡ്‌നി ഗ്രില്‍, മനോഹരമായ ഹെഡ‌്‌ലാംപുകൾ, വലിയ എയര്‍ ഇന്‍ടേക്കുകള്‍ തുടങ്ങി സ്പോർട്ടി ലുക്ക് തോന്നിക്കുന്ന പുറംഭാഗമാണ് വാഹനത്തിൽ. കൂപ്പെയുടെ ഭംഗി വേണ്ടുവോളമുള്ള പിൻഭാഗത്തിന് എല്‍ഇഡി ടെയ്ല്‍ലാമ്പ്, സ്പോർട്ടി ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയുണ്ട്. സ്‌പോര്‍ട്ടി ഭാവമാണ് അലോയി വീലുകള്‍ക്ക്. റിയര്‍ സ്‌പോയിലര്‍ ലിപ്, എം സ്‌പെക് റിയര്‍ ഡിഫ്യൂസര്‍, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ പിന്‍ഭാഗത്തെയും സ്‌പോര്‍ട്ടിയാക്കുന്നു.
എം സോപര്‍ട്ട് സീറ്റുകള്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിങ്ങ്, ഹര്‍മന്‍ സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, ബി.എം.ഡബ്ല്യു. ഡിസ്‌പ്ലേ കീ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി തുടങ്ങി നിരവധി ഫീച്ചറുകളാണ് ഈ വാഹനത്തിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
