Asianet News MalayalamAsianet News Malayalam

കാറില്‍ കര്‍ട്ടനും ഫിലിമും: മന്ത്രിമാര്‍ക്കും ഇളവില്ല, കുടുങ്ങും: ജോ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

വാഹനത്തിന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും എഴുപത് ശതമാനവും വശങ്ങളില്‍ നിന്ന് അന്‍പത് ശതമാനവും വിസിബിലിറ്റി ഉറപ്പാക്കണം എന്നതാണ് നിയമം അനുശാസിക്കുന്നത്. വാഹനം നിര്‍മ്മിക്കുന്ന സമയത്ത് ഉള്ള ഗ്ലാസുകള്‍ക്ക് ഉണ്ടാവുന്ന വിസിബിലിറ്റിയാണ് ഇത് മൂലം ലക്ഷ്യമിടുന്നത്. ഇതല്ലാതെ 70 ശതമാനം വിസിബിലിറ്റി നല്‍കുന്നത് എന്ന പേരില്‍ പിന്നീട് ഫിലിമുകള്‍ ഒട്ടിക്കുന്നത് ഇതുപ്രകാരം ശിക്ഷാര്‍ഹമാണ്.

curtain and film in vehicle glass will take action against ministers if they found breaking rule
Author
Thiruvananthapuram, First Published Jan 17, 2021, 10:38 AM IST

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ ഇന്ന് മുതൽ. ഹൈക്കോടതി വിധി ഉണ്ടായിട്ടും  വാഹനങ്ങളിലെ കർട്ടനും കറുത്തഫിലിമും മാറ്റാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടത്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ബാധകമെന്ന്ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവന്‍ പുത്തലത്ത് നമസ്തേ കേരളത്തിൽ വ്യക്തമാക്കി.

പരാതികൾ ജനങ്ങൾക്കും അറിയിക്കാം. സ്ഥലവും തീയതിയും രേഖപ്പെടുത്തി ഫോട്ടോ അയച്ചാൽ നടപടി. നിയമലംഘനം ആവർത്തിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കും. നിരവധി വാഹനങ്ങള്‍ കര്‍ട്ടനും  കറുത്ത ഫിലിമും മാറ്റിക്കഴിഞ്ഞതായും രാജീവന്‍ പുത്തലത്ത് പറയുന്നു. വാഹനത്തിന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും എഴുപത് ശതമാനവും വശങ്ങളില്‍ നിന്ന് അന്‍പത് ശതമാനവും വിസിബിലിറ്റി ഉറപ്പാക്കണം എന്നതാണ് നിയമം അനുശാസിക്കുന്നത്. വാഹനം നിര്‍മ്മിക്കുന്ന സമയത്ത് ഉള്ള ഗ്ലാസുകള്‍ക്ക് ഉണ്ടാവുന്ന വിസിബിലിറ്റിയാണ് ഇത് മൂലം ലക്ഷ്യമിടുന്നത്. ഇതല്ലാതെ 70 ശതമാനം വിസിബിലിറ്റി നല്‍കുന്നത് എന്ന പേരില്‍ പിന്നീട് ഫിലിമുകള്‍ ഒട്ടിക്കുന്നത് ഇതുപ്രകാരം ശിക്ഷാര്‍ഹമാണ്. നൂറ് ശതമാനം സുതാര്യത ഉറപ്പാക്കുന്നത് ആണെങ്കില്‍ കൂടിയും സ്റ്റിക്കറുകള്‍ പാടില്ല. അങ്ങനെ ചെയ്യുന്ന സമയത്ത് ആ ഗ്ലാസിന്‍റെ പ്രോപ്പര്‍ട്ടിയാണ് മാറുന്നത്. 

z ക്ലാസ് സുരക്ഷയുള്ളവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്. ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ ഇത്തരം നിയമ ലംഘനം വ്യാപകമായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓപ്പറേഷന്‍ സ്ക്രീന്‍ കൊണ്ട് ഇവരെയാണ് ലക്ഷ്യമിടുന്നതെന്നും രാജീവന്‍ പുത്തലത്ത് പറയുന്നു. മുഖ്യമന്ത്രി ഒഴികെയുള്ള മറ്റ് മന്ത്രിമാര്‍ക്കും ഈ നിയമം ബാധകമാണ്. സംസ്ഥാനത്ത് z ക്ലാസ് സുരക്ഷയുള്ളത് വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ്. പൊതുജനങ്ങള്‍ക്ക് തേര്‍ഡ് ഐ എന്ന പരിപാടിയിലൂടെ മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിക്കാം. ഇത്തരം നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്‍റെ നമ്പര്‍ വ്യക്തമാകുന്ന രീതിയില്‍ സാധിക്കുമെങ്കില്‍ സ്ഥലവും തിയതിയുമടക്കം മോട്ടോര്‍ വാഹനവകുപ്പിന് ചിത്രമെടുത്ത് നല്‍കാം. ഇവയിലും ശിക്ഷാ നടപടിയുണ്ടാവുമെന്നും രാജീവ് പുത്തലത്ത് പറയുന്നു. ക്രാഷ് ബാറുകള്‍, തീവ്രത കൂടിയ ലൈറ്റുകള്‍ എന്നിവയ്ക്കെതിരെയും നടപടി ശക്തമാക്കും. 

Follow Us:
Download App:
  • android
  • ios