ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഡാറ്റ്സന്‍റെ ഗോ, ഗോ പ്ലസ് മോഡലുകളുടെ ബിഎസ്6 പതിപ്പിനെ അവതരിപ്പിച്ചു . 3.99 ലക്ഷം രൂപയാണ് ഹാച്ച്ബാക്ക് മോഡലായ ഗോയുടെ എക്‌സ്‌ഷോറൂം വില. 4.19 ലക്ഷം രൂപയാണ് എംപിവി ശ്രേണിയിലെത്തുന്ന ഗോ പ്ലസിന്റെ പുതിയ പതിപ്പിന് എക്‌സ്‌ഷോറൂം വില. ഇരുമോഡലുകള്‍ക്കായുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു.

വാഹനം ലോക്ക്ഡൗണിന് ശേഷം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുകയും ചെയ്യും. ഇരുമോഡലിന്റെയും കരുത്ത് നവീകരിച്ച 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്. വാഹനം അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി (CVT) ഗിയര്‍ ഓപ്ഷനില്‍ വിപണിയില്‍ ലഭ്യമാകും. 5,000 rpm -ല്‍ 68 bhp കരുത്തും 4,000 rpm -ല്‍ 104 Nm ടോർക്കുമാണ് ആണ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ എത്തുന്ന് വാഹനത്തിന്റെ എൻജിൻ നൽകുന്നത്. സിവിടി ഗിയര്‍ബോക്സില്‍ 6,000 rpm -ല്‍ 77 bhp കരുത്തും 4,400 rpm -ല്‍ 104 Nm ടോർക്കുമാണ് ആണ് സൃഷ്ടിക്കുന്നത്.

D, A, A(O), T, T(O), T CVT and T(O) CVT എന്നീ വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുക. 14 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകള്‍, ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ പിന്തുണയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫേടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ ഫീച്ചറുകൾ. കാല്‍നട യാത്രക്കാര്‍ക്കുള്ള സംരക്ഷണം, സെന്‍ട്രല്‍ ലോക്കിംഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, സൈഡ് ക്രാഷ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഉൾപ്പെടുന്നു.