Asianet News MalayalamAsianet News Malayalam

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടി എത്തി

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങളുമായി നിസാൻ മോട്ടോർ ഇന്ത്യ. യഥാക്രമം 5.94 ലക്ഷം, 6.58 ലക്ഷം രൂപ വരെയായാണ് പുതിയ ഡാറ്റ്സൻ ഗോ സിവിടി, ഗോ പ്ലസ് സിവിടി എന്നിവയുടെ പ്രാരംഭ വില.

Datsun Go CVT and Go Plus CVT
Author
Mumbai, First Published Oct 16, 2019, 3:10 PM IST

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി വകഭേദങ്ങളുമായി നിസാൻ മോട്ടോർ ഇന്ത്യ. യഥാക്രമം 5.94 ലക്ഷം, 6.58 ലക്ഷം രൂപ വരെയായാണ് പുതിയ ഡാറ്റ്സൻ ഗോ സിവിടി, ഗോ പ്ലസ് സിവിടി എന്നിവയുടെ പ്രാരംഭ വില.

ഗോ, ഗോ പ്ലസ് സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ‘T', ‘T (O)' എന്നീ രണ്ട് ഉയർന്ന വകഭേദങ്ങളിലാണെത്തുന്നത്. ഗോ സിവിടി T (O) മോഡലിന് 6.18 ലക്ഷം രൂപയാണ് വില. 6.80 ലക്ഷം രൂപയാണ് ഗോ പ്ലസ് സിവിടി ‘T (O)' പതിപ്പിന്റെ എക്സ്ഷോറൂം വില.

1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഇരു കാറുകളുടെയും ഹൃദയം. ഈ എഞ്ചിന്‍75 bhp കരുത്തിൽ 104 Nm ടോർക്ക് ഉത്പാദിപ്പിക്കും. ഇരുകാറുകളിലും ഇപ്പോൾ കുറഞ്ഞ മോഡും സ്‌പോർട്ട് മോഡും ഉണ്ട്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ഡിആർഎൽ, 14 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പെഡസ്ട്രിയൻ ഇംപാക്ട് പ്രൊട്ടക്ഷൻ, എബിഎസ് വിത്ത് ഇബിഡി, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, സെൻട്രൽ ലോക്കിംഗ് തുടങ്ങിയവയും കാറുകളിലുണ്ട്. 

Follow Us:
Download App:
  • android
  • ios