തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബസപകടങ്ങളില്‍ മാത്രം പൊലിഞ്ഞത് 2825 ജീവനുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

2015 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ മാസം വരെയുള്ള കണക്കുകളാണിത്. ഇതില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ മാത്രം 1818 പേര്‍ക്ക് ജീവന്‍ നഷ്‍ടമായി. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 1007 പേരാണ് മരിച്ചത്. 

ഇതേ കാലയളവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ 4,847 അപകടങ്ങളില്‍ പെട്ടു. എന്നാല്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ എണ്ണം പിന്നെയും കൂടും. 11,904 അപകടങ്ങളാണ് ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ഇടചയില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഉണ്ടാക്കിയത്.