Asianet News MalayalamAsianet News Malayalam

കണ്ണഞ്ചും വേഗം, ഇത് ഇന്ത്യയിലെ ആദ്യ ട്രെയിൻ! ഈ മോദി മാജിക്ക് ചീറിപ്പായാൻ ഇനി മണിക്കൂറുകള്‍ മാത്രം!

തുടര്‍ന്ന് ഉച്ചക്ക് 12 മണിക്ക് സാഹിബാദില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പ്രധാനമന്ത്രി സംസാരിക്കും. ഈ പരിപാടിയില്‍ ആര്‍ആര്‍ടിഎസ് സംവിധാനവും ബെംഗളൂരു മെട്രോയുടെ കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴിയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. എന്താണ് ആർആർടിഎസ്? ഇതാ അറിയേണ്ടതെല്ലാം

Delhi-Ghaziabad-Meerut RRTS train to open on October 20 prn
Author
First Published Oct 19, 2023, 12:46 PM IST

ല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ട്രെയിൻ ഇടനാഴി ഒക്‌ടോബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റത്തിന്‍റെ (ആർആർടിഎസ്) ആരംഭം കൂടിയാവുന്ന റാപിഡ് എക്‌സ് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങും നടക്കും. ഉത്തർപ്രദേശിലെ സാഹിബാബാദ് റാപ്പിഡ്എക്‌സ് സ്‌റ്റേഷനിൽ രാവിലെ 11.15നാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുക. സാഹിബാദ് മുതല്‍ ദുഹായ് ഡിപ്പോ വരെ ബന്ധിപ്പിക്കുന്ന റാപ്പിഡ്‌ എക്‌സ് ട്രെയിനാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക. തുടര്‍ന്ന് ഉച്ചക്ക് 12 മണിക്ക് സാഹിബാദില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും പ്രധാനമന്ത്രി സംസാരിക്കും. ഈ പരിപാടിയില്‍ ആര്‍ആര്‍ടിഎസ് സംവിധാനവും ബെംഗളൂരു മെട്രോയുടെ കിഴക്ക് പടിഞ്ഞാറന്‍ ഇടനാഴിയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. എന്താണ് ആർആർടിഎസ്? ഇതാ അറിയേണ്ടതെല്ലാം

റെയിൽ അധിഷ്ഠിത സെമി-ഹൈ-സ്‌പീഡ്, ഹൈ ഫ്രീക്വന്‍സി കമ്മ്യൂട്ടര്‍ ട്രാന്‍സിറ്റ് സിസ്‌റ്റമാണ് ആര്‍ആര്‍ടിഎസ്‌.  ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) എന്ന പദ്ധതിയെത്തുന്നത്.  മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഇതിന്‍റെ വേഗത. ഓരോ 15 മിനിറ്റിലും സ്‌റ്റേഷനിലെത്തുന്ന അതിവേഗ ട്രെയിൻ യാത്രികരുമായി കുതിച്ചുപായും. 30,000 കോടിയിലധികം രൂപയാണ് ചെലവ് വരുന്നത്. രാജ്യതലസ്ഥാനത്ത് ഇത്തരത്തില്‍ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഒരുങ്ങുന്നത്. ഇവയില്‍ ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയെ കൂടാതെ ഡൽഹി - ഗുരുഗ്രാം - എസ്എൻബി - അൽവാർ ഇടനാഴി, ഡല്‍ഹി-പാനിപത്ത് ഇടനാഴി എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.

2019ൽ അടിത്തറ
ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് ഇടനാഴിയുടെ 17 കിലോമീറ്റർ മുൻഗണനാ വിഭാഗം ഗാസിയാബാദ്, ഗുൽധർ, ദുഹായ് സ്റ്റേഷനുകൾ വഴി സാഹിബാബാദിനെ ദുഹായ് ഡിപ്പോയുമായി ബന്ധിപ്പിക്കും. അതേസമയം ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ്‌ ഇടനാഴിയുടെ സാഹിബാദ് മുതല്‍ ദുഹായ് വരെ നീളുന്ന 17 കിലോമീറ്റര്‍ നീളുന്ന ആദ്യഘട്ട മേഖലയാണ് നിലവില്‍ ഉദ്‌ഘാടനത്തിനൊരുങ്ങുന്നത്. ഗാസിയാബാദ്, ഗുൽധർ, ദുഹായ് സ്‌റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുക.  ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയുടെ ശിലാസ്ഥാപനം 2019 മാർച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് നിർവഹിച്ചത്. പുതിയ ലോകോത്തര ഗതാഗത ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ പ്രാദേശിക കണക്റ്റിവിറ്റിയെ പരിവർത്തനം ചെയ്യുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ആർആർടിഎസ് പദ്ധതി വികസിപ്പിക്കുന്നത്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളില്‍ അവസരങ്ങൾ മെച്ചപ്പെടുത്തുക എന്നതും ഗതാഗത തിരക്കും വായു മലിനീകരണവും ഗണ്യമായി കുറയ്ക്കുക എന്നതുമെല്ലാം ഇതുകൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബോഡി ക്യാമറ, ദേഷ്യം അടക്കാൻ ഡോക്ടറുടെ ക്ലാസ്! സൂപ്പർ നീക്കവുമായി കേന്ദ്രം!

മേക്ക് ഇൻ ഇന്ത്യ
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കീഴിൽ പൂർണമായും ഇന്ത്യയിൽ തന്നെയാണ് ആർആർടിഎസ് ട്രെയിൻ നിർമിച്ചത്. ഗുജറാത്തിലെ സാവ്‌ലിയിലുള്ള അൽസ്റ്റോമിന്റെ ഫാക്ടറിയിലാണ് ഇവ നിർമിക്കുന്നത്. ആർ‌ആർ‌ടി‌എസ് ട്രെയിനുകളിൽ കുഷ്യൻ സീറ്റിംഗ്, വിശാലമായ സ്റ്റാൻഡിങ് സ്പേസ്, ലഗേജ് റാക്ക്, സിസിടിവി ക്യാമറകൾ, ലാപ്‌ടോപ്പ്/മൊബൈൽ ചാർജിംഗ് സൗകര്യം, ഡൈനാമിക് റൂട്ട് മാപ്പ്, ഓട്ടോ കൺട്രോൾ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ഹീറ്റിംഗ് വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് എന്നിവ എർഗണോമിക് ആയി രൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് കോച്ച്, വനിതാ കോച്ച് കൂടാതെ പ്രീമിയം ക്ലാസിലുള്ള ഒരു കോച്ചും ഉണ്ടായിരിക്കും. 82.15 കിലോമീറ്റർ നീളമുള്ള പാത 2025 ജൂൺ മാസത്തോടെ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. ആർആർടിഎസ് നിർമ്മാണത്തിന്റെ മേൽനോട്ടം നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ്.

സൂപ്പര്‍ ഫീച്ചറുകള്‍
യാത്രക്കാരന് സൗകര്യപ്രദമാകുന്ന തരത്തിൽ നിരവധി സംവിധാനങ്ങളാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത മെട്രോ ട്രെയിനുകളോട് സാമ്യമുള്ള ആർആർടിഎസ് ട്രെയിനുകൾ ലഗേജ് കാരിയറുകളും കോച്ചുകൾക്കുള്ളിലെ മിനിയേച്ചർ സ്‌ക്രീനുകളും ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് ട്രെയിനിനുള്ളിലുള്ളത്. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റമാണ് ഡൽഹിക്കും മീററ്റിനും ഇടയിൽ ഒരുങ്ങുന്നത്. ആർആർടിഎസ് ട്രെയിനുകളിൽ ഓവർഹെഡ് ലഗേജ് റാക്കുകൾ, വൈ-ഫൈ കണക്റ്റിവിറ്റി, മൊബൈൽ ഉപകരണങ്ങൾക്കും ലാപ്ടോപ്പുകൾക്കുമുള്ള ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ട്രെയിനിലും വിശാലമായ ഇരിപ്പിടം, അധിക ലെഗ്‌റൂം, കോട്ട് ഹാംഗറുകൾ എന്നിവയുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി നിയുക്ത വീൽചെയർ സ്പെയ്സും എമർജൻസി മെഡിക്കൽ ട്രാൻസ്ഫറുകൾക്കായി സ്ട്രെച്ചർ സ്പെയ്സും ട്രെയിനുകളിൽ ഉണ്ട്.

മെട്രോ സ്‌ട്രെച്ചുകളുടെ ഉദ്‌ഘാടനവും
ഒക്‌ടോബര്‍ 20 ന് തന്നെ ബൈയപ്പനഹള്ളിയെ കൃഷ്ണരാജപുരയിലേക്കും, കെങ്കേരിയെ ചല്ലഘട്ടയിലേക്കും ബന്ധിപ്പിക്കുന്ന രണ്ട് മെട്രോ സ്‌ട്രെച്ചുകളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി ഔപചാരികമായി നിര്‍വഹിക്കും. അതേസമയം ഇതുവഴിയുള്ള യാത്രാസൗകര്യം പൊതുജനങ്ങള്‍ക്കായി 2023 ഒക്‌ടോബര്‍ ഒമ്പത് മുതല്‍ തന്നെ തുറന്നുകൊടുത്തിരുന്നു.

youtubevideo
 

Follow Us:
Download App:
  • android
  • ios